കഴിവും നേതൃത്വ നൈപുണ്യവുമില്ല; മൊജ്താബയെ പിന്‍ഗാമിയാക്കുന്നതില്‍ അയത്തുള്ള ഖമേനി എതിര്‍ത്തിരുന്നതായി റിപ്പോര്‍ട്ട്

കഴിവും നേതൃത്വ നൈപുണ്യവുമില്ല; മൊജ്താബയെ പിന്‍ഗാമിയാക്കുന്നതില്‍ അയത്തുള്ള ഖമേനി എതിര്‍ത്തിരുന്നതായി റിപ്പോര്‍ട്ട്

Breaking News USA West Asia

കഴിവും നേതൃത്വ നൈപുണ്യവുമില്ല; മൊജ്താബയെ പിന്‍ഗാമിയാക്കുന്നതില്‍ അയത്തുള്ള ഖമേനി എതിര്‍ത്തിരുന്നതായി റിപ്പോര്‍ട്ട്

വാഷിംഗ്ടണ്‍: ഇറാന്റെ പരമോന്നത നേതാവ് കൊല്ലപ്പെട്ട അയത്തുള്ള ഖമേനി തന്റെ മകന്‍ മൊജ്താബ ഖമേനിയെ പിന്‍ഗാമിയാക്കുന്നതിനെ എതിര്‍ത്തിരുന്നതായി യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ്, മറ്റ് മുതിര്‍ന്ന യു.എസ്. ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് സമര്‍പ്പിച്ച യു.എസ്.

ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു ഭരണം നയിക്കുവാനുള്ള കഴിവും നേതൃത്വ നൈപുണ്യവും തന്റെ മകന് ഇല്ലെന്ന് ഖമേനി വിശ്വസിച്ചിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

മാത്രമല്ല ഇസ്ളാമിക് റിപ്പബ്ളിക് ഓഫ് ഇറാനെ ഒരു പാരമ്പര്യ വ്യവസ്ഥയ്ക്കായി മാറ്റുന്നതിനെ ഖമേനി എതിര്‍ത്തിരുന്നു.

എന്നിരുന്നാലും കഴിഞ്ഞയാഴ്ച പുതിയ പരമോന്നത നേതാവായി അയത്തുള്ളയുടെ പിന്‍ഗാമിയായിത്തന്നെ മൊജ്താബയെ തിരഞ്ഞെടുത്തതായി ഇറാന്‍ പ്രഖ്യാപിച്ചു.

അപ്പോക്കലിപ്സില്‍ ആസക്തിയുള്ള തീവ്രവാദി എന്ന് വിശേഷിപ്പിക്കപ്പെടുന്ന മൊജ്താബയെ ഫെബ്രുവരി 28-ന് തന്റെ പിതാവ് കൊല്ലപ്പെട്ടതിനുശേഷം പൊതുജനങ്ങള്‍ക്കിടയില്‍ കാണുകയോ എവിടെയാണെന്നുള്ള വിവരം കേള്‍ക്കുകയോ ഉണ്ടായിട്ടില്ല.

യിസ്രായേല്‍ ആക്രമണത്തില്‍ മൊജ്താബയ്ക്ക് ഗുരുതരമായി പരിക്കേറ്റ് കൊല്ലപ്പെട്ടുവെന്നുള്ള സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളും പ്രചരിക്കുന്നുണ്ട്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.