അബോര്‍ഷന്‍ ക്ളിനിക്കുകള്‍ക്ക് സമീപം ബ്രിട്ടന്റെ പ്രാര്‍ത്ഥനാ നിരോധനത്തിനെതിരെ വന്‍ പ്രതിഷേധം

അബോര്‍ഷന്‍ ക്ളിനിക്കുകള്‍ക്ക് സമീപം ബ്രിട്ടന്റെ പ്രാര്‍ത്ഥനാ നിരോധനത്തിനെതിരെ വന്‍ പ്രതിഷേധം

Breaking News Europe

അബോര്‍ഷന്‍ ക്ളിനിക്കുകള്‍ക്ക് സമീപം ബ്രിട്ടന്റെ പ്രാര്‍ത്ഥനാ നിരോധനത്തിനെതിരെ വന്‍ പ്രതിഷേധം

ലണ്ടന്‍: ഗര്‍ഭഛിദ്ര ക്ളിനിക്കുകള്‍ക്കു പുറത്ത് നിശ്ശബ്ദമായി പ്രാര്‍ത്ഥിക്കുന്നവര്‍ക്കെതിരെയുള്ള അടിച്ചമര്‍ത്തല്‍ അവസാനിപ്പിക്കണമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രിയോട് ആവശ്യപ്പെടുന്ന നിവേദനത്തില്‍ 60,000 ത്തിലധികം ആളുകള്‍ ഒപ്പുവച്ചതായി റിപ്പോര്‍ട്ടുകള്‍.

പ്രധാനമന്ത്രി കെയര്‍ സ്റ്റര്‍മറുടെ കീഴില്‍ ഇംഗ്ളണ്ടിലെയും വെയില്‍സിലെയും ക്ളിനിക്കുകളുടെ പരിസരത്തിന്റെ 150 മുതല്‍ 200 മീറ്റര്‍ (500 മുതല്‍ 650 അടി വരെ) പരിധിക്കുള്ളില്‍ ഏതെങ്കിലും തരത്തിലുള്ള പ്രതിഷേധത്തില്‍നിന്ന് പ്രൊലൈഫ് അഭിഭാഷകരെ തടയുന്ന ഒരു ബഫര്‍ സോണ്‍ സ്ഥാപിച്ചുകൊണ്ടുള്ള നിയമ നിര്‍മ്മാണം കഴിഞ്ഞ ആഴ്ച നിലവില്‍ വന്നു.

ബ്രിട്ടനിലെ ആഭ്യന്തര മന്ത്രാലയം ഹോം ഓഫീസ് പ്രസ്താവന: “സുരക്ഷിത ആക്സസ് സോണുകള്‍” ഗര്‍ഭഛിദ്ര സേവനങ്ങള്‍ അക്സസ് ചെയ്യുന്ന സ്ത്രീകള്‍ക്ക് “പീഢനത്തില്‍നിന്നും ദുരിതത്തില്‍നിന്നും” മെച്ചപ്പെട്ട സംരക്ഷണം ഉറപ്പാക്കും.

ഒരു ക്രിസ്ത്യന്‍ മനുഷ്യന്‍ ഒരു അബോര്‍ഷന്‍ ക്ളിനിക്കിനടുത്ത് നിശ്ശബ്ദമായി പ്രാര്‍ത്ഥിച്ചതിനു തന്റെ ശിക്ഷാവിധി നേരത്തെതന്നെ അപ്പീല്‍ ചെയ്യുകയായിരുന്നു. 51 കാരനായ ആദം സ്മിത്ത് കോര്‍ണര്‍ പറഞ്ഞു.

അദ്ദേഹത്തിന്റെ അനുയായികള്‍ ഒരു ഞെട്ടിക്കുന്ന വിധി എന്നു വിളിച്ചതിനു ബോണ്‍മൌത്ത് മജിസ്ട്രേറ്റ് കോടതി സ്മിത്ത് കോര്‍ണറിനു ഒരു സോപാധിക ഡിസ്ചാര്‍ജ്ജ് നല്‍കുകയും 9,000 ബ്രിട്ടീഷ് പൌണ്ട് പ്രോസിക്യൂഷന്‍ ചിലവ് നല്‍കാനും ഉത്തരവിട്ടു.

2022 നവംബറില്‍ ഇംഗ്ളണ്ടിലെ തീരപ്രദേശ റിസോര്‍ട്ട് പട്ടണമായ ബോണ്‍മൌത്തിലെ ഒരു അബോര്‍ഷന്‍ ക്ളിനിക്കില്‍ പ്രാദേശിക അധികാരികള്‍ സ്ഥാപിച്ച ബഫര്‍സോണിനുള്ളില്‍ പ്രാര്‍ത്ഥിച്ചതിനാണ് അദ്ദേഹത്തെ പ്രോസിക്യൂട്ട് ചെയ്തത്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.