അലൂമിനിയം പാത്രങ്ങളും ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു

അലൂമിനിയം പാത്രങ്ങളും ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു

Health

അലൂമിനിയം പാത്രങ്ങളും ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു

അലൂമിനിയം പാത്രങ്ങള്‍ ഇന്ന് സര്‍വ്വ സാധാരണമാണ്. ഭാരം കുറവും വിലകുറവുമാണ് അലൂമിനിയം പാത്രങ്ങളെ ആകര്‍ഷിക്കാന്‍ കാരണം.

അലൂമിനിയം പാത്രങ്ങള്‍ സ്ഥിരമായി ഉപയോഗിക്കുന്നത് ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. പാചകം ചെയ്യുമ്പോള്‍ ചെറിയ അളവിലെങ്കിലും അവ നമ്മുടെ ശരീരത്തിലെത്തും.

അത് വിവിധ രോഗങ്ങള്‍ക്ക് ഇടയാക്കും. മനുഷ്യ ശരീരത്തിലെത്തുന്ന അലൂമിനിയം കണികകള്‍ നാഡികോശങ്ങളെ ബാധിക്കുക മാത്രമല്ല, അല്‍ഷിമേഴ്സ്, കാന്‍സര്‍ തുടങ്ങിയ നിരവധി രോഗങ്ങള്‍ക്കും കാരണമാകാന്‍ സാദ്ധ്യതയുണ്ട്.

മുട്ടയും പച്ചക്കറികളും മറ്റും ചിക്കിയെടുക്കുമ്പോള്‍ പാനിലുള്ള വസ്തുക്കള്‍ മനുഷ്യ ശരീരത്തിലെത്തുന്നു. കറുപ്പിലോ, ചാരനിറത്തിലോ ഇന്‍സുലേറ്റിംഗ് പോളിമര്‍കൊണ്ട് പൊതിഞ്ഞ പാത്രങ്ങളില്‍ പോറലുകളുണ്ടായാല്‍ എളുപ്പത്തില്‍ നമ്മുടെ ശ്രദ്ധയില്‍ വരും.

എന്നാല്‍ അലൂമിനിയം പാത്രങ്ങളില്‍ ഇതറിയാന്‍ ബുദ്ധിമുട്ടാണ്. പഴങ്ങളിലൂടെയും പച്ചക്കറികളിലൂടെയും കുടിവെള്ളത്തിലൂടെയും ചെറിയ അളവില്‍ അലൂമനിയം ശരീരത്തിലെത്താം.

പ്രതിദിനം ഒരു കിലോഗ്രാം ഭാരത്തിന് 0.143 എംജി എന്ന നിലയില്‍ അലൂമിനിയം ശരീരത്തിലെത്തിയാല്‍ പ്രശ്നമില്ല. എന്നാല്‍ ഇതിലധികം കൂടിയാല്‍ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകുമെന്നാണ് ആരോഗ്യ വിദഗ്ദ്ധര്‍ പറയുന്നത്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.