പീഢിപ്പിക്കപ്പെടുന്ന ക്രിസ്ത്യാനികള്‍ക്കായി ദശലക്ഷക്കണക്കിനു വിശ്വാസികള്‍ പ്രാര്‍ത്ഥനയില്‍

പീഢിപ്പിക്കപ്പെടുന്ന ക്രിസ്ത്യാനികള്‍ക്കായി ദശലക്ഷക്കണക്കിനു വിശ്വാസികള്‍ പ്രാര്‍ത്ഥനയില്‍

Breaking News Europe Top News

പീഢിപ്പിക്കപ്പെടുന്ന ക്രിസ്ത്യാനികള്‍ക്കായി ദശലക്ഷക്കണക്കിനു വിശ്വാസികള്‍ പ്രാര്‍ത്ഥനയില്‍

ബുഡാപെസ്റ്റ്: ആഗോള തലത്തില്‍ വര്‍ദ്ധിച്ചു വരുന്ന രാഷ്ട്രീയ സാമൂഹിക പിരിമുറുക്കങ്ങള്‍ക്കിടയില്‍ ക്രിസ്തുവിലുള്ള വിശ്വാസത്തിന്റെ പേരില്‍ പീഢിപ്പിക്കപ്പെടുന്ന വിശ്വാസികള്‍ക്കായി നവംബര്‍ 3-ന് ഞായറാഴ്ച അന്താരാഷ്ട്ര പ്രാര്‍ത്ഥനാ ദിനമായി (ഐഡിഒപി) ആചരിച്ചു 2023 ഒക്ടോബര്‍ 7-ന് ഹമാസിന്റെ യിസ്രായേല്‍ ആക്രമണത്തില്‍ നിന്നുണ്ടായ സംഘര്‍ഷം നിലനില്‍ക്കുമ്പോള്‍ ക്രിസ്തുവിനെതിരായ ഇസ്ളാമിക തീവ്രവാദ വികാരത്തെ കൂടുതല്‍ ജ്വലിപ്പിച്ചു ഐഡിഒപി അനുഭാവികള്‍ പറഞ്ഞു.

യിസ്രായല്‍ പ്രത്യേകിച്ച് യഹൂദ, ശമര്യ എന്നറിയപ്പെടുന്ന വെസ്റ്റ് ബാങ്ക് ഉള്‍പ്പെടെയുള്ള പലസ്തീന്‍ പ്രദേശങ്ങളില്‍ രക്ഷിക്കപ്പെട്ടുവന്ന വ്യക്തിക്ക് കുടുംബത്തില്‍നിന്നുതന്നെ ഭീഷണി ഉയരുന്നു.

ഇസ്ളാമിന്റെ തീവ്രവാദ സംഘത്തിന്റെ തന്നെ അംഗമായ അദ്ദേഹത്തിന്റെ സഹോദരി ഭര്‍ത്താവ് ഈ വിവരം അറിഞ്ഞതിനെത്തുടര്‍ന്ന് ഈ ക്രിസ്ത്യാനിയും ഭാര്യയും മക്കളും പ്രദേശത്തുനിന്ന് ഒളിച്ചോടി രഹസ്യ ക്രിസ്തീയ കേന്ദ്രത്തില്‍ അഭയം തേടി.

തട്ടിക്കൊണ്ടുപോകല്‍, ദുരുപയോഗം ചെയ്യല്‍ ഇസ്ളാമിലേക്കോ മറ്റ് മതങ്ങളിലേക്കോ നിര്‍ബന്ധിത മതപരിവര്‍ത്തനം എന്നിവ നേരിടുന്ന ക്രിസ്ത്യന്‍ സ്ത്രീകളും പെണ്‍കുട്ടികളും ഐഡിഒപിയുടെ പ്രത്യേക പ്രാര്‍ത്ഥനാ വിഷയമാണ്.

പ്രമുഖ ക്രിസ്ത്യന്‍ മിഷണറി സംഘടനയായ വോയ്സ് ഓഫ് ദി മാര്‍ട്ടിയേഴ്സ് കാനഡയുമായി സഹകരിച്ചാണ് ഐഡിഒപി പ്രാര്‍ത്ഥനാ ശൃംഖല സംഘടിപ്പിക്കുന്നത്.

ഇന്ന് വിവിധ രാജ്യങ്ങളിലായി 365 ദശലക്ഷം ക്രിസ്ത്യാനികള്‍ പീഢനങ്ങള്‍ അനുഭവിക്കുന്നു. ക്രിസ്തുവിശ്വാസത്തിന്റെ പേരില്‍ ലോകത്തിന്റെ വിവിധയിടങ്ങളില്‍ കൊല്ലപ്പെട്ട ക്രൈസ്തവര്‍ 2023-ലെ കണക്കു പ്രകാരം 5,621 പേരാണ്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.