തിരഞ്ഞെടുപ്പിനു മുമ്പ് യു.എസിനെ രക്ഷിക്കാന്‍ 40 ദിവസത്തെ ഉപവാസ പ്രാര്‍ത്ഥനയും പശ്ചാത്താപവും

തിരഞ്ഞെടുപ്പിനു മുമ്പ് യു.എസിനെ രക്ഷിക്കാന്‍ 40 ദിവസത്തെ ഉപവാസ പ്രാര്‍ത്ഥനയും പശ്ചാത്താപവും

Breaking News USA

തിരഞ്ഞെടുപ്പിനു മുമ്പ് യു.എസിനെ രക്ഷിക്കാന്‍ 40 ദിവസത്തെ ഉപവാസ പ്രാര്‍ത്ഥനയും പശ്ചാത്താപവും
കാലിഫോര്‍ണിയ: അമേരിക്ക അതിന്റെ ചരിത്രത്തിലെ ഒരു സുപ്രധാന നിമിഷത്തെ സമീപിക്കുമ്പോള്‍ രാജ്യത്തുടനീളമുള്ള വിശ്വാസി സമൂഹം ഒരു ഏകീകൃത ലക്ഷ്യത്തിനായി ദൈവനാമത്തില്‍ ഒന്നിക്കുന്നു.

പുലിസ്റ്റര്‍ പ്രൈസ് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട പത്രപ്രവര്‍ത്തകനും ആറ് തവണ നമ്പുര്‍ വണ്‍ ബെസ്റ്റ് സെല്ലിംഗ് പുസ്തകങ്ങളുടെ എഴുത്തുകാരനുമായ ട്രോയ് ആന്‍ഡേഴ്സണ്‍, ദി ട്രംപ് കേസിന്റെ രചയിതാവ്, അവാര്‍ഡ് ജേതാവും എഴുത്തുകാരനുമായ ഡോ. ലാറി കീഫോവര്‍ ല തുടങ്ങിയ പ്രമുഖരായ ക്രൈസ്തവ നേതാക്കള്‍ രാജ്യവ്യാപകമായി ക്രിസ്ത്യാനികള്‍ ഒത്തു തേരാനായി ആഹ്വാനം ചെയ്യുന്നു.

2024-ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ തീയതിയാ

യ സെപ്റ്റംബര്‍ 26 മുതല്‍ നവംബര്‍ 5 വരെ പ്രാര്‍ത്ഥനയുടെയും പശ്ചാപത്തിന്റെയും 40 ദിനങ്ങളായി കര്‍ത്തൃസന്നിധിയില്‍ ഒത്തു ചേരുന്നു. കൂടാതെ പാസ്റ്റര്‍ പോള്‍ ബെഗ്ളി, ഡോ. പോള്‍ മക്ഗുയര്‍ തുടങ്ങിയ പ്രമുഖരുമുണ്ട്. സഭയെ ഉണര്‍ത്തുന്നതിനും നമ്മുടെ കാലത്തെ പ്രവചനിക അടയാളങ്ങള്‍ തിരിച്ചറിയാന്‍ വിശ്വാസികളെ അണിനിരത്തുന്നതിനും അവിഭാജ്യഘടകമാണ്. ആന്‍ഡേഴ്സണ്‍ പറയുന്നു.

ഒരുമിച്ച്, ഇത് നമ്മുടെ രാജ്യത്തിന്റെ ഒരു നിര്‍ണ്ണായക നിമിഷമാണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു; അമേരിക്കയ്ക്കുവേണ്ടി ദൈവത്തിന്റെ കരുണ തേടുന്നതിന് വിനയത്തോടും മാനസാന്തരത്തോടും കൂടി ഒത്തു ചേരേണ്ട സമയമാണിത്.

അദ്ദേഹം പറയുന്നു. 2013-ല്‍ ആന്‍ഡേഴ്സണുമായുള്ള അഭിമുഖത്തില്‍ അമേരിക്കയുടെ ‘നിനവേ നിമിഷ’ ത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയ അന്തരിച്ച ബില്ലി ഗ്രഹാമിന്റെ പ്രവചനിക വാക്കുകളില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട ഈ പ്രസ്ഥാനം കൂട്ടായ മാനസാന്തരത്തിലൂടെയും മദ്ധ്യസ്ഥതയിലൂടെയും ഉപവാസത്തിലൂടെയും രാജ്യത്തെ രക്ഷിക്കാന്‍ അമേരിക്കയെ ദൈവത്തിങ്കലേക്ക് തിരികെ കൊണ്ടുവരാന്‍ ശ്രമിക്കുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.