ഐ.പി.സി. വാളകം സെന്റര്‍ 87-മത് കണ്‍വന്‍ഷന്‍ 2016 ജനുവരി 5-10 വരെ

Breaking News Convention

ഐ.പി.സി. വാളകം സെന്റര്‍ 87-മത് കണ്‍വന്‍ഷന്‍ 2016 ജനുവരി 5-10 വരെ
കോലഞ്ചേരി : ഐ.പി.സി വാളകം സെന്ററിന്റെ 87-മത് കണ്‍വന്‍ഷന്‍ വാളകത്തുള്ള സെന്റര്‍ ഹെബ്രോന്‍ ഗ്രൌണ്ടില്‍ വച്ച് 2016 ജനുവരി 5 ചൊവ്വാ മുതല്‍ 10 ഞായര്‍ വരെ എല്ലാ ദിവസവും വൈകിട്ട് 6-9 വരെ നടത്തപ്പെടും.

 

പ്രസംഗകര്‍ പാസ്റ്റര്‍ സണ്ണി കുര്യന്‍ വാളകം, പാസ്റ്റര്‍ വത്സന്‍ ഏബ്രഹാം, പാസ്റ്റര്‍ കെ. ജോയി, പാസ്റ്റര്‍ രാജു ആനിക്കാട്, പാസ്റ്റര്‍ റ്റോമി ജോസഫ് (യു.എസ്.എ.) എന്നിവരാണ്. ഗാനശുശ്രൂഷയ്ക്ക് ഐ.പി.സി. വാളകം സെന്റര്‍ ക്വയര്‍ നേതൃത്വം കൊടുക്കും.

 

ബുധന്‍ , വ്യാഴം, ശനി ദിവസങ്ങളില്‍ വാളകം ഐ.പി.സി. ഹെബ്രോന്‍ സഭാ ഹാളില്‍ രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 1 മണി വരെ പകല്‍ യോഗങ്ങള്‍ ഉണ്ടായിരിക്കും. വെള്ളിയാഴ്ച രാവിലെ 9 മുതല്‍ സോദരി സമാജം വാര്‍ഷികവും, ശനിയാഴ്ച രാവിലെ 8.30ന് സ്നാന ശുശ്രൂഷയും, വൈകിട്ട് 3-ന് സണ്ടേസ്കൂള്‍ & പി.വൈ.പി.എ. സംയുക്ത വാര്‍ഷികവും നടത്തപ്പെടും.

 

ഞായര്‍ രാവിലെ 9 മണിയോടെ സംയുകത ആരാധനയും കര്‍ത്തൃമേശയും ആരംഭിക്കും. തുടര്‍ന്ന് നടത്തപ്പെടുന്ന പൊതുയോഗത്തോടെ ഈ വര്‍ഷത്തെ സെന്റര്‍ കണ്‍വന്‍ഷന്‍ സമാപിക്കുമെന്ന് പബ്ലിസിറ്റി കണ്‍വീനര്‍ ബിജു വി. തോമസ് അറിയിച്ചു.

Leave a Reply

Your email address will not be published.