മോണ രോഗങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

മോണ രോഗങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

Health

മോണ രോഗങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

മോണ രോഗം ഇന്ന് സര്‍വ്വ സാധാരണമാണ്. ആരോഗ്യമുള്ള എല്ലാ വ്യക്തികളുടെയും വായ്ക്കുള്ളില്‍ ബാക്ടീരിയകള്‍ വസിക്കുന്നുണ്ട്. ഭക്ഷണം കഴിച്ചശേഷം പല്ലില്‍ പറ്റിപ്പിടിച്ചിരിക്കുന്ന അവശിഷ്ടങ്ങളില്‍ ഈ ബാക്ടീരിയ പ്രവര്‍ത്തിച്ച് പ്ളാക് ഉണ്ടാക്കുന്നു.

പല്ലുകള്‍ക്ക് ചുറ്റും നേര്‍ത്ത പാടപോലെ രൂപപ്പെടുന്ന പ്ളാക്ക് എല്ലായ്പ്പോഴും നഗ്ന നേത്രങ്ങള്‍ക്ക് കാണാന്‍ കഴിയില്ല.

പല്ലും മോണയും ചേരുന്നിടത്ത് പ്ളാക് അടിഞ്ഞു കൂടി പല്ലും മോണയും തമ്മില്‍ നേര്‍ത്തൊരു വിടവുണ്ടാക്കും.

പോക്കറ്റിംഗ് എന്നാണ് ഇതിന് പേര് പറയുക. ഈ വിടവിനു ചുറ്റും ടാര്‍ടാര്‍ എന്ന കട്ടിയുള്ള വസ്തു രൂപപ്പെട്ടു വരും.

രോഗാണുക്കളുടെ താവളമെന്ന് വിളിക്കപ്പെടുന്ന ഇതിനെ പല്ലുകളുടെ അസ്ഥിവാരം തകര്‍ക്കുകയും ദീര്‍ഘകാലം നിലനില്‍ക്കുന്ന മോണ രോഗങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.