ഭരണകൂടത്തെ അട്ടിമറിക്കാന്‍ പ്രേരിപ്പിച്ചു എന്നാരോപിച്ച് സുവിശേഷ നേതാവിന് ജയില്‍ശിക്ഷ

ഭരണകൂടത്തെ അട്ടിമറിക്കാന്‍ പ്രേരിപ്പിച്ചു എന്നാരോപിച്ച് സുവിശേഷ നേതാവിന് ജയില്‍ശിക്ഷ

Asia Breaking News

ഭരണകൂടത്തെ അട്ടിമറിക്കാന്‍ പ്രേരിപ്പിച്ചു എന്നാരോപിച്ച് സുവിശേഷ നേതാവിന് ജയില്‍ശിക്ഷ

ചൈനയിലെ ഗുയിഷോ പ്രവിശ്യയിലെ ഒരു ഇവാഞ്ചലിക്കല്‍ ക്രിസ്ത്യന്‍ നേതാവിനെ വഞ്ചനയും ഭരണകൂടത്തെ അട്ടിമറിക്കാന്‍ പ്രേരിപ്പിച്ചു എന്ന അടിസ്ഥാനരഹിതമായ കുറ്റങ്ങള്‍ ചുമത്തി അഞ്ചു വര്‍ഷത്തെ തടവിന് ശിക്ഷിച്ചു.

ഗുയിയാങ് റീനായി റീഫോംഡ് ചര്‍ച്ചിലെ സീനിയര്‍ പാസ്റ്റര്‍ ഷങ് ചുന്‍ലേയ്ക്കാണ് ജൂലൈ 24-ന് ചൈനയിലെ ഗുയിഷോ പ്രവിശ്യയിലെ ഗുയിയാങ് ഇന്റര്‍മീഡിയറ്റ് പീപ്പിള്‍സ് കോടതി 5 വര്‍ഷത്തെ തടവിന് ശിക്ഷിച്ചത്.

2021 മെയ് 1-ന് അറസ്റ്റ് ചെയ്യപ്പെട്ട അദ്ദേഹം അന്നു മുതല്‍ കസ്റ്റഡിയിലാണ്. ഷങ് ചുന്‍ലേയ് ശിക്ഷയ്ക്കെതിരെ അപ്പീല്‍ നല്‍കിയെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

പാസ്റ്റര്‍ ഷങ് ചുന്‍ലേയ്ക്കെതിരായ ആരോപണങ്ങള്‍ പൂര്‍ണ്ണമായും അടിസ്ഥാനരഹിതമാണ്. കഴിഞ്ഞ മൂന്ന് വര്‍ഷം തടവില്‍ കഴിയേണ്ട ആളല്ല. തീര്‍ച്ചയായും കൂടുതല്‍ കാലം ജയിലില്‍ കിടക്കേണ്ടി വരില്ല.

അദ്ദേഹത്തിന്റെ നിരുപാധികമായ മോചനത്തിനും, ഷാങ്ങിനും അദ്ദേഹത്തിന്റെ കുടുംബത്തിനും അവര്‍ക്ക് ഇതിനകം ഉണ്ടായ അനീതിക്ക് നഷ്ടപരിഹാരം നല്‍കാനും ഞങ്ങള്‍ ആവശ്യപ്പെടുന്നു.

ക്രിസ്ത്യന്‍ സോളിഡാരിറ്റി വേള്‍ഡ് വൈഡ് സ്ഥാപക പ്രസിഡന്റ് മെര്‍വിന്‍ തോമസ് പറഞ്ഞു. യേശുക്രിസ്തുവിനെ രാജാവായി അംഗീകരിക്കുന്നു.

പ്രത്യേകിച്ച് ക്രിസ്തുമതം പ്രാഥമീകമായി പാശ്ചാത്യ സ്വാധീനമായി കാണപ്പെടുന്നു എന്ന നിലയിലാണ് ചൈനീസ് ഭരണകൂടം ക്രിസ്ത്യാനികളോട് പുലര്‍ത്തുന്ന ഈ സമീപനം.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.