മഴക്കാലത്ത് കഴിക്കേണ്ടതും കഴിക്കരുതാത്തതുമായ ഭക്ഷണങ്ങള്‍

മഴക്കാലത്ത് കഴിക്കേണ്ടതും കഴിക്കരുതാത്തതുമായ ഭക്ഷണങ്ങള്‍

Health

മഴക്കാലത്ത് കഴിക്കേണ്ടതും കഴിക്കരുതാത്തതുമായ ഭക്ഷണങ്ങള്‍

മഴക്കാലത്ത് തിളപ്പിച്ച് ആറിയതോ ചൂടുള്ളതോ ആയ വെള്ളം കുടിക്കാവുന്നതാണ്. ജല ജന്യ രോഗങ്ങളില്‍നിന്ന് ഒരു പരിധി വരെ അകന്നു നില്‍ക്കുന്നതിന് സഹായിക്കും.

ദഹനം മെച്ചപ്പെടുത്താനും രോഗ പ്രതിരോധ ശേഷി ഉത്തേജിപ്പിക്കാനും പഴങ്ങള്‍ സഹായിക്കും. പിയര്‍ ‍, പ്ളം, ചെറി, പീച്ച്, പപ്പായ, ആപ്പിള്‍ ‍, മാതള നാരങ്ങ തുടങ്ങിയവ കഴിക്കുന്നതു മൂലം വിറ്റാമിന്‍ എ, സി, ആന്റി ഓക്സിഡന്റുകള്‍ ‍, ഫൈബര്‍ തുടങ്ങിയവ ശരീരത്തില്‍ എത്തിക്കും.

ദഹനം മെച്ചപ്പെടുത്താനും രോഗ പ്രതിരോധ ശേഷി ഉത്തേജിപ്പിക്കാനും ഈ പഴവര്‍ഗ്ഗങ്ങള്‍ക്ക് കഴിയും. അതുപോലെ വെള്ളരി, തക്കാളി, ബീന്‍സ്, വെണ്ടയ്ക്ക, കാരറ്റ് തുടങ്ങിയവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.

പരിപ്പ് മോര് തൈര് എന്നിവയും കഴിക്കുക. മഴക്കാലത്ത് ഒഴിവാക്കേണ്ടതായ ചില ഭക്ഷണ സാധനങ്ങളുമുണ്ട്. ബാക്ടീരിയ, ഫംഗസ് എന്നിവയുടെ വളര്‍ച്ചയ്ക്ക് അനുയോജ്യമായ കാലാവസ്ഥയാണ് മഴക്കാലം.

അതിനാല്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍ ഒഴിവാക്കുക. കാരണം ഇത്തരം ഭക്ഷണങ്ങള്‍ ദഹനക്കേട്, വയറിളക്കം പോലുള്ള ദഹന നാളത്തിന്റെ പ്രശ്നങ്ങള്‍ക്ക് കാരണമാകും.

പച്ചക്കറികളും ഇലക്കറികളും ഉയര്‍ന്ന ചൂടില്‍ പാകം ചെയ്തു മാത്രമേ കഴിക്കാവു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.