കാലാവസ്ഥാ വ്യതിയാനം: എവറസ്റ്റിലെ നൂറുകണക്കിനു പര്‍വ്വതാരോഹകരുടെ ജഡങ്ങള്‍ തെളിഞ്ഞു വരുന്നു
കാഠ്മാണ്ഡു: കാലാവസ്ഥാ വ്യതിയാനം ലോകത്തെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ ഏവറസ്റ്റ് കയറുവാനുള്ള ശ്രമത്തിനിടയില്‍ മരിച്ച നൂറുകണക്കിനു പര്‍വ്വതാരോഹകരുടെ മൃതദേഹങ്ങള്‍ തെളിഞ്ഞു വരുന്നതായി റിപ്പോര്‍ട്ട്.
എവറസ്റ്റ് ചരിവുകളില്‍ മഞ്ഞ് ഉരുകുകയാണ്. എവറസ്റ്റിലും അതിനോടു ചേര്‍ന്നുള്ള കൊടുമുടികളിലും നേപ്പാളിന്റെ പര്‍വ്വത ശുചീകരണത്തിന്റെ ഭാഗമായ പ്രവര്‍ത്തനത്തില്‍ ഇതുവരെ അഞ്ച് മൃതദേഹങ്ങള്‍ കണ്ടെടുത്തു. അതില്‍ ഒന്ന് അസ്ഥികൂടം മാത്രമാണ്.
അതികഠിനവും അപകടകരവുമായ ദൌത്യത്തിന് ഒരു സംഘം ജീവന്‍ പണയപ്പെടുത്തിയാണ് മൃതദേഹങ്ങള്‍ താഴെ എത്തിച്ചത്.
ആഗോള താപനത്തിന്റെ പ്രത്യാഘാതങ്ങള്‍ കാരണം ശരീരങ്ങള്‍ മഞ്ഞിന്റെ കനം കുറയുമ്പോള്‍ കൂടുതല്‍ ദൃശ്യമാകുമെന്ന് ടീമിനെ നയിച്ച നേപ്പാള്‍ സൈന്യത്തിലെ മേജര്‍ ആദിത്യ കാര്‍ക്കി പറഞ്ഞു.
12 സൈനികരും 18 വര്‍വ്വതാരോഹകരും അടങ്ങുന്നതാണ് ടീം. 1920 കളില്‍ പരീക്ഷണങ്ങള്‍ ആരംഭിച്ചതു മുതല്‍ 300 ലധികം ആളുകള്‍ പര്‍വ്വതത്തില്‍ മരിച്ചു. ഈ സീസറിന്‍ മാത്രം 8 പേരാണ് മരിച്ചത്.

