ജപ്പാന്റെ സ്ഥിതി: ജനന നിരക്ക് കുറയുന്നു; മരണനിരക്ക് ഇരട്ടിയായി, വിവാഹത്തോട് മുഖം തിരിഞ്ഞ് ജനത

ജപ്പാന്റെ സ്ഥിതി: ജനന നിരക്ക് കുറയുന്നു; മരണനിരക്ക് ഇരട്ടിയായി, വിവാഹത്തോട് മുഖം തിരിഞ്ഞ് ജനത

Asia Breaking News

ജപ്പാന്റെ സ്ഥിതി: ജനന നിരക്ക് കുറയുന്നു; മരണനിരക്ക് ഇരട്ടിയായി, വിവാഹത്തോട് മുഖം തിരിഞ്ഞ് ജനത

ടോക്കിയോ: വിവാഹത്തോട് മുഖം തിരിഞ്ഞു നില്‍ക്കുന്ന ജനതയെ അതില്‍നിന്നും പിന്‍തിരിപ്പിക്കാനായി പുതിയ ആശയവുമായി ജപ്പാന്‍ സര്‍ക്കാര്‍.

വിവാഹം പ്രോത്സാഹിപ്പിക്കാനായി ടോക്കിയോ മെട്രോ പൊളിറ്റന്‍ ഭരണകൂടം ഡേറ്റിംഗ് ആപ്പ് പുറത്തിറക്കി. രാജ്യത്തെ ജനന നിരക്കിലുണ്ടായ ഇടിവ് പരിഹരിക്കുന്നതിനാണ് നീക്കം.

ആദ്യമായാണ് ഒരു ഭരണകൂടം ഇത്തരമൊരു ആശയം നടപ്പാക്കുന്നത്. സ്വകാര്യ സ്ഥാപനവുമായി സഹകരിച്ച് നിര്‍മ്മിക്കുന്ന ആപ്ളിക്കേഷന്‍ ഉടന്‍ ലഭ്യമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരു സര്‍ക്കാര്‍ സേവനത്തിന്റെ എല്ലാ സ്വഭാവത്തോടും കൂടിയാണ് ആപ്പിന്റെ പ്രവര്‍ത്തനം.

പണം നല്‍കി ആപ്പ് ഉപയോഗിക്കാവുന്നതാണ്. പങ്കാളിയെ കണ്ടെത്താനുള്ള ഈ ആപ്പ് ഏറെ മാറ്റങ്ങളുണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നാണ് അധികൃതര്‍ പറയുന്നത്.

ജനങ്ങള്‍ക്ക് നല്ലൊരു പ്രോത്സാഹനം എന്ന നിലയിലാണ് ആപ്പ് പ്രവര്‍ത്തിക്കുന്നതെന്നും സര്‍ക്കാര്‍ പറയുന്നു. ജപ്പാനില്‍ കഴിഞ്ഞ വര്‍ഷം ജനന നിരക്കിനേക്കാള്‍ ഇരട്ടി മരണ നിരക്കാണ് രേഖപ്പെടുത്തിയത്.

ജനന നിരക്ക് തുടര്‍ച്ചയായ എട്ടാം വര്‍ഷവും 758631 ആയി കുറഞ്ഞു. 5.1 ശതമാനം ഇടിവാണുണ്ടായത്. മരണ സംഖ്യ 1590,503 ആയി.

വിവാഹം കഴിക്കാനും കുട്ടികളെ വളര്‍ത്താനുമുള്ള സാമ്പത്തിക സ്ഥിതി ഇല്ലാത്തതാണ് ജപ്പാനിലെ ജനങ്ങള്‍ വിവാഹ ജീവിതത്തോട് മുഖം തിരിഞ്ഞു നില്‍ക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

ജനന നിരക്കിലുണ്ടായ ഇടിവ് രാജ്യം നേരിടുന്ന വലിയ പ്രതിസന്ധികളിലൊന്നാണെന്ന് പ്രധാനമന്ത്രി ഫുമിയോ കിഷിദ പറഞ്ഞു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.