യിസ്രായേല്‍ കമാന്‍ഡോകള്‍ ഹമാസ് കേന്ദ്രങ്ങളില്‍ നുഴഞ്ഞു കയറി നാല് ബന്ദികളെ രക്ഷിച്ചു

യിസ്രായേല്‍ കമാന്‍ഡോകള്‍ ഹമാസ് കേന്ദ്രങ്ങളില്‍ നുഴഞ്ഞു കയറി നാല് ബന്ദികളെ രക്ഷിച്ചു

Asia Breaking News Middle East

യിസ്രായേല്‍ കമാന്‍ഡോകള്‍ ഹമാസ് കേന്ദ്രങ്ങളില്‍ നുഴഞ്ഞു കയറി നാല് ബന്ദികളെ രക്ഷിച്ചു

യെരുശലേം: യിസ്രായേല്‍ സൈന്യവും പോലീസും സുരക്ഷാ സേനയും സെന്‍ട്രല്‍ ഗാസയിലെ രണ്ട് വ്യത്യസ്ത സ്ഥലങ്ങളില്‍ നടത്തിയ കമാന്‍ഡോ ഓപ്പറേഷനില്‍ ഹമാസിന്റെ പിടിയിലായിരുന്ന നാല് യിസ്രായേല്‍ ബന്ദികളെ രക്ഷപെടുത്തിയതായി യിസ്രായേല്‍ പ്രതിരോധ സേന അറിയിച്ചു.

രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്ത ഒരു കമാന്‍ഡോ ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്നു പിന്നീട് മരിച്ചതായും സ്ഥിരീകരിച്ചു.

ഐഡിഎഫ്. ഷിന്‍ ബെറ്റ്, യിസ്രായേല്‍ പോലീസിന്റെ വിങ്ങായ യമാം യൂണിറ്റ് എന്നിവയുടെ സംയുക്തമായ സങ്കീര്‍ണ്ണമായ ഓപ്പറേഷനില്‍ ബന്ദികളായ നോവ അര്‍ഗമണി (25), അല്‍മോഗ് മെയര്‍ (21), ആന്‍ഡി കോസ് ലോവ് (27), ശലോമി സിവ് (40) എന്നിവരെ ഒക്ടോബര്‍ 7-ന് നോവ പാര്‍ട്ടിയില്‍നിന്ന് ഗാസ മുനമ്പിലേക്ക് ഹമാസ് തട്ടിക്കൊണ്ടു പോയിരുന്നു.

നുസൈറാത്തിന്റെ ഹൃദയഭാഗത്തുള്ള ഒരു ഓപ്പറേഷനില്‍ രണ്ടു വ്യത്യസ്ത സ്ഥലങ്ങളില്‍നിന്ന് ബന്ദികളാക്കിയവരെ ഷിന്‍ബെറ്റ്, യമാം കമാന്‍ഡോകള്‍ രക്ഷപെടുത്തി. അവരുടെ ആരോഗ്യനില തൃപ്തികരമാണ്.

അവരെ ഷീബ മെഡിക്കല്‍ സെന്ററിലേക്ക് കൂടുതല്‍ മെഡിക്കല്‍ പരിശോധനകള്‍ക്കായി മാറ്റി. ടെല്‍ ഹാഷോമറില്‍ ബന്ദികളെ തിരികെ കൊണ്ടുവരാന്‍ സുരക്ഷാ സേന എല്ലാ ശ്രമങ്ങളും തുടരും.

സെന്‍ട്രല്‍ ഗാസയിലെ ഒരു അഭയാര്‍ത്ഥി ക്യാമ്പാണ് നുസൈറാത്ത്. മോചിക്കപ്പെട്ട നോവ പിതാവിന്റെ ജന്മദിനത്തില്‍ സന്തോഷം പങ്കിടുന്ന വീഡിയോ പുറത്തു വന്നിട്ടുണ്ട്. ഐഡിഎഫ് വക്താവ് റിയര്‍ അഡ്മിന്‍ ഹനിയല്‍ ഹഗാരി പറഞ്ഞു.

ഐഡിഎഫും, യമാമും രണ്ടു കേന്ദ്രങ്ങളിലേക്കു നുഴഞ്ഞു കയറി ഹമാസ് ഭികരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഒരു യമാം സൈനികനായ അര്‍ഗോണ്‍ സമോണ എന്ന ചീഫ് ഇന്‍സ്പെക്ടര്‍ക്ക് ഗുരുതരമായ പരിക്കേറ്റിരുന്നു.

പിന്നീട് ഇദ്ദേഹം മരണത്തിനു കീഴടങ്ങി. യിസ്രായേല്‍ പോലീസ് ദുഃഖിതരായ അദ്ദേഹത്തിന്റെ കുടുംബത്തോടൊപ്പം നില്‍ക്കുകയും എന്നേക്കും അവരെ അംഗീകരിക്കുകയും ചെയ്യും. യിസ്രായേല്‍ പോലീസ് പറഞ്ഞു.

മോചിക്കപ്പെട്ട 4 ബന്ദികളും യിസ്രായേലില്‍ സുരക്ഷിതരായി എത്തി.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.