യിസ്രായേല്‍ സ്ഥാപിതമായതിനുശേഷം ഏറ്റവും പ്രയാസകരമായ ഘട്ടമെന്ന് അനുസ്മരണ ദിനത്തില്‍ നേതാക്കള്‍
യെരുശലേം: 1948 മെയ് 22-ന് നമ്മുടെ രാഷ്ട്രം സ്ഥാപിതമായതിനുശേഷം ഏറ്റവും പ്രയാസമേറിയ ഘട്ടമെന്ന് യിസ്രായേലിന്റെ അനുസ്മരണ ദിനത്തില്‍ രാഷ്ട്ര നേതാക്കള്‍.
1963-ല്‍ നിയമമായി പ്രാബല്യത്തില്‍വന്ന യിസ്രായേലിന്റെ ഔദ്യോഗിക അനുസ്മരണ ദിനമാണ് മെയ് 12 രാത്രി മുതല്‍ മെയ് 13 രാത്രി വരെ യിസ്രായേലിന്റെ യുദ്ധങ്ങളിലെ പട്ടുപോയ സൈനികരുടെയും തീവ്രവാദികളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരെയും അനുസ്മരിക്കുന്ന ദിനമായ കഴിഞ്ഞ ഞായര്‍ സൂര്യാസ്തമയത്തിനുശേഷം ആരംഭിച്ച അനുസ്മരണ ദിനത്തില്‍ (മെമ്മോറിയല്‍ ഡേ) ഹീബ്രു ഭാഷയില്‍ യോംഹസികരോണ്‍-യിസ്രായേല്‍ രാഷ്ട്ര നേതാക്കള്‍ പങ്കെടുത്തു.
നമ്മുടെ രാഷ്ട്രം സ്ഥാപിതമായതിനുശേഷം ഏറ്റവും വലിയ പ്രയാസ ഘട്ടത്തിലാണ് ഈ മെമ്മറി ഡേ ആചരണമെന്ന് യിസ്രായേലിന്റെ ഔദ്യോഗിക പോസ്റ്റായി എക്സില്‍ കുറിച്ചു.
രാഷ്ട്ര നേതാക്കള്‍ സൈനിക നേതാക്കള്‍ എന്നിവര്‍ ഞായര്‍ മുതല്‍ ചൊവ്വ പുലര്‍ച്ച വരെയുള്ള വിവിധ സ്ഥലങ്ങളിലെ അനുസ്മരണ ചടങ്ങില്‍ പങ്കെടുത്തു.
പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു ഞായറാഴ്ച വൈകിട്ട് 4.30-ന് യെരുശലേമിലെ യാദ് ലെബാനിമില്‍ വീരമൃത്യു വരിച്ച സൈനികരുടെയും ഭീകരരുടെ ആക്രമണത്തില്‍ ഇരയായവരുടെയും സ്മാരണാര്‍ത്ഥം നടന്ന ചടങ്ങില്‍ പങ്കെടുത്തു.
യിസ്രായേല്‍ പ്രസിഡന്റും ചടങ്ങില്‍ പങ്കെടുത്തു. നിലവില്‍ മെമ്മറി ഡേ സൈനികര്‍ക്കുവേണ്ടി മാത്രമായിരുന്നുവെങ്കില്‍ ഇപ്രാവശ്യം സാധാരണ പൌരന്മാര്‍ക്കു കൂടിയും ഉള്ളതായിരുന്നു എന്നതാണ് പ്രത്യേകത.
ഒക്ടോബര്‍ 7-ന് ഹമാസ് തീവ്രവാദികളുടെ ആക്രമണത്തില്‍ 1200 പേര്‍ കൊല്ലപ്പെടുകയും 250 ലധികം പേര്‍ തട്ടിക്കൊണ്ടുപോകലിനിരയായതും അതിനുശേഷം 273 യിസ്രായേല്‍ സൈനികര്‍ കൂടി കൊല്ലപ്പെട്ടതിന്റെയും പശ്ചാത്തലത്തിലാണ് സാധാരണ പൌരന്മാരെക്കൂടി അനുസ്മരിക്കന്‍ തീരുമാനിച്ചത്. ഞായറാഴ്ച 11 മണിക്ക് രണ്ട് മിനിറ്റ് രാജ്യം നിശ്ശബ്ദത പാലിച്ചു.

