യൂറിക് ആസിഡ് കൂടുതലുള്ളവര്‍ ഒഴിവാക്കേണ്ട ഭക്ഷണ സാധനങ്ങള്‍

യൂറിക് ആസിഡ് കൂടുതലുള്ളവര്‍ ഒഴിവാക്കേണ്ട ഭക്ഷണ സാധനങ്ങള്‍

Health

യൂറിക് ആസിഡ് കൂടുതലുള്ളവര്‍ ഒഴിവാക്കേണ്ട ഭക്ഷണ സാധനങ്ങള്‍

ശരീരത്തിനുള്ളില്‍ പ്യുറൈന്‍ എന്ന രാസസംയുക്തം വിഘടിക്കപ്പെടുമ്പോള്‍ ഉണ്ടാകുന്ന ഉല്‍പ്പന്നമാണ് യൂറിക് ആസിഡ്.

ഇതിന്റെ അളവ് കൂടിയാല്‍ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകുന്നു. അതിനാല്‍ യൂറിക് ആസിഡിന്റെ അളവ് കുറയ്ക്കാനായി ഭക്ഷണത്തിലും ചില ക്രമീകരണങ്ങള്‍ വരുത്തേണ്ടതാണ്.

റെഡ്മീറ്റ്: പോര്‍ക്ക്, ബീഫ്, ആട് എന്നിവയില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണ്. അതുകൊണ്ട് യൂറിക് ആസിഡ് കൂടുതലുള്ളവര്‍ ഇവ ഒഴിവാക്കാവുന്നതാണ്.

യീസ്റ്റ് കലര്‍ന്ന ആഹാരം: ഇന്ന് ഒട്ടുമിക്ക ആഹാരവും പുളിപ്പിക്കാനായി യീസ്റ്റ് ചേര്‍ക്കാറുണ്ട്. ബ്രെഡ്, റെസ്ക്. കേക്ക് എന്നിവയിലെല്ലാം യീസ്റ്റ് ധാരാളമുണ്ട്.

ഇവയൊക്കെ ഒഴിവാക്കുകയോ നിയന്ത്രിക്കുകയോ ചെയ്യുക.

മധുരം: അമിതമായി മധുരം ഉള്ള ആഹാരം ഒഴിവാക്കുക.

ചില പച്ചക്കറികള്‍: കൂണ്‍, ചീര, കോളിഫ്ളവര്‍ മതലായവയില്‍ യൂറിക് ആസിഡ് വര്‍ദ്ധിപ്പിക്കാനുള്ള ശേഷിയുണ്ട്. അതിനാല്‍ ഇവ ഒഴിവാക്കുക.

ഷെല്‍ഫിഷ്: കടല്‍ മത്സ്യങ്ങള്‍ കഴിക്കുന്നവര്‍ കൂടുതല്‍ ശ്രദ്ധിക്കുക ഇവയ്ക്ക് നിയന്ത്രണങ്ങള്‍ വരുത്തുക. പ്രത്യേകിച്ച് ഞണ്ട്, ചെമ്മീന്‍, കക്ക എന്നിവ ഒഴിവാക്കുക.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.