യേശുവിന്റെ പാദസ്പര്‍ശമേറ്റ ഗലീലയില്‍ ഇന്നു പതിക്കുന്നത് മിസൈലുകളും ഡ്രോണുകളും

യേശുവിന്റെ പാദസ്പര്‍ശമേറ്റ ഗലീലയില്‍ ഇന്നു പതിക്കുന്നത് മിസൈലുകളും ഡ്രോണുകളും

Breaking News Middle East Top News

യേശുവിന്റെ പാദസ്പര്‍ശമേറ്റ ഗലീലയില്‍ ഇന്നു പതിക്കുന്നത് മിസൈലുകളും ഡ്രോണുകളും

ഗലീലി: യേശുവിന്റെ പരസ്യ ശുശ്രൂഷയില്‍ ഗലീലയ്ക്കു ഗണ്യമായ ഒരു സ്ഥാനമുണ്ട്. വടക്കന്‍ യിസ്രായേലിലെ ചരിത്ര പ്രാധാന്യമുള്ള ഈ സ്ഥലത്താണ് യേശു തന്റെ പൊതു ശുശ്രൂഷയുടെ ഭൂരിഭാഗവും നടത്തിയത്. യേശുവിന്റെ സത്യ സുവിശേഷത്തിന്റെ മൂലക്കല്ലും ഇവിടെനിന്ന് ആരംഭിക്കുന്നു.

യേശു തന്റെ ശിഷ്യന്മാരെ തിരഞ്ഞെടുത്ത സ്ഥലം (മത്തായി 4:18-22, മര്‍ക്കോസ് 1:16-20), ഗിരിപ്രഭാഷണം-യേശുവിന്റെ പ്രശസ്തമായ പഠിപ്പിക്കലുകളും ഗലീലിയിലാണ് നടന്നത്. അത് ക്രിസ്തീയ ജീവിതത്തിനു ഏറെ അനുഗ്രഹങ്ങളും പ്രോത്സാഹനങ്ങളും നല്‍കുന്നു.

(മത്തായി 5-7) അത്ഭുത പ്രവര്‍ത്തികള്‍- യേശു ഗലീലയില്‍ അനേകം അത്ഭുതങ്ങള്‍ ചെയ്തു. രോഗികളെ സുഖപ്പെടുത്തി. (മത്തായി 8:1-4), കൊടുങ്കാറ്റുള്ള കടലിനെ ശാന്തമാക്കി (മത്തായി 8:23-27), അയ്യായിരം പേര്‍ക്ക് അഞ്ചപ്പവും രണ്ടു മീനും നല്‍കി (മത്തായി 14:13-21).

ഇങ്ങനെ രാജാക്കന്മാരുടെ രാജാവായ യേശുവിന്റെ പാദസ്പര്‍ശനം ഏറ്റ ഈ വിശുദ്ധ ഭൂമി ലെബനോനിലെ തീവ്രവാദി സംഘടനയായ ഹിസ്ബുള്ളയും യിസ്രായേലും തമ്മിലുള്ള യുദ്ധത്തിന്റെ നടുവിലാണ്.

ഹിസ്ബുള്ള ഏപ്രില്‍ 17-ന് രണ്ട് ചാവേര്‍ ഡ്രോണുകളും രണ്ട് ടാങ്ക് വേധ മിസൈലുകളും ഉപയോഗിച്ച് ഗലീല മേഖലയില്‍ യിസ്രായേലിനെ ആക്രമിച്ചു.

12 ഐഡിഎസ് സൈനികര്‍ക്കു പരിക്കേറ്റു. ഇത്തരത്തില്‍ നിരവധി ആക്രമണങ്ങള്‍ നടന്നുവെങ്കിലും സാധാരണക്കാര്‍ക്കും പരിക്കേറ്റു. യേശു ദീര്‍ഘനാള്‍ ചിലവഴിച്ച ഈ ദേശം ഭൌതികവും ആത്മീകവുമായി മുന്നേറുന്നു. അത് ശത്രുക്കളുടെ ആക്രമണത്തിനു വിധേയമായിക്കൊണ്ടിരിക്കുന്നു.

അപ്പോസ്തോലനായ പൌലോസ് പറയുന്ന വാക്കുകള്‍ നമുക്ക് സ്മരിക്കാം. “സഹോദരന്മാരെ അവര്‍ രക്ഷിക്കപ്പെടേണം എന്നു തന്നെ എന്റെ ഹൃദയവാഞ്ചയും അവര്‍ക്കുവേണ്ടി ദൈവത്തോടുള്ള യാചനയും ആകുന്നു”. (റോമര്‍ 10:1) ദൈവമക്കളായ ഏവരും യിസ്രായേലിനുവേണ്ടി പ്രാര്‍ത്ഥിക്കുക.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.