ഹമാസ് ആക്രമണം സുരക്ഷാ പിഴവ്: ഉത്തരവാദിത്വം ഏറ്റെടുത്ത് ഇന്റലിജന്‍സ് മേധാവി രാജിവെച്ചു

ഹമാസ് ആക്രമണം സുരക്ഷാ പിഴവ്: ഉത്തരവാദിത്വം ഏറ്റെടുത്ത് ഇന്റലിജന്‍സ് മേധാവി രാജിവെച്ചു

Asia Breaking News Top News

ഹമാസ് ആക്രമണം സുരക്ഷാ പിഴവ്: ഉത്തരവാദിത്വം ഏറ്റെടുത്ത് ഇന്റലിജന്‍സ് മേധാവി രാജിവെച്ചു

ടെല്‍ അവീവ്: ഹമാസ് ആക്രമണം സംബന്ധിച്ച സുരക്ഷാപിഴവിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് യിസ്രായേല്‍ ഇന്റലിജന്‍സ് മേധാവി രാജിവെച്ചു.

ഒക്ടോബര്‍ 7-ന് യിസ്രായേലില്‍ ഹമാസ് നടത്തിയ ആക്രമണം മുന്‍കൂട്ടി അറിയാന്‍ തന്റെ യൂണിറ്റിനു സാധിച്ചില്ലെന്നു ചൂണ്ടിക്കാട്ടി മിലിട്ടറി ഇന്റലിജന്‍സ് മേധാവി മേജര്‍ ജനറല്‍ അഹരോന്‍ ഹലിവയാണ് തല്‍സ്ഥാനം രാജിവെച്ചത്.

സുരക്ഷാ പിഴവിന്റെ പേരില്‍ രാജിവയ്ക്കുന്ന യിസ്രായേല്‍ സൈന്യത്തിലെ ആദ്യത്തെ ജനറലാണ് ഹലിവ.

ഹീബ്രുവില്‍ എഴുതിയ രാജിക്കത്തില്‍ രാജ്യം ഏല്‍പ്പിച്ച ചുമതല നിര്‍വ്വഹിക്കാന്‍ തന്റെ യൂണിറ്റിനു കഴിഞ്ഞില്ലെന്നു അദ്ദേഹം സമ്മതിച്ചു. ഒക്ടോബര്‍ 7-നു സംഭവിച്ചതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നു.

ആ കറുത്ത ദിനം അന്നുമുതല്‍ എന്നെ വിട്ടൊഴിഞ്ഞിട്ടില്ല. ഹമാസിനെതിരായ യുദ്ധത്തിന്റെ ലക്ഷ്യം പൂര്‍ണമായും നേടിയെടുക്കാന്‍ പരമാവധി ശ്രമിക്കും. ജനറല്‍ പറഞ്ഞു.

ഒക്ടോബര്‍ 7 ആക്രമണത്തിലേക്കു നയിച്ച എല്ലാ സാഹചര്യങ്ങളെക്കുറിച്ചും സമഗ്രമായ അന്വേഷണം നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

യിസ്രായേല്‍ പ്രതിരോധസേന ഹലിവയുടെ രാജി സ്വീകരിച്ചിട്ടുണ്ട്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.