സുവിശേഷം പ്രസംഗിച്ചുവെന്നാരോപിച്ച് രണ്ട് യു.എസ്. പൌരന്മാര്ക്ക് അസമില്‍ 500 ഡോളര്‍ പിഴ
അസമില്‍ സുവിശേഷം പ്രസംഗിക്കുകയും വിവിധ സ്ഥലങ്ങളില്‍ ആളുകളെ ക്രിസ്തുവിങ്കലേക്ക് നയിക്കുകയും ചെയ്തുകൊണ്ട് ടൂറിസ്റ്റ് വിസ നിയമം ലംഘിച്ചുവെന്നാരോപിച്ച് രണ്ട് അമേരിക്കന്‍ ക്രിസ്ത്യാനികള്‍ക്ക് അധികൃതര്‍ 500 ഡോളര്‍ വീതം പിഴ ചുമത്തിയതായി റിപ്പോര്‍ട്ട്.
യു.എസ്. പൌരന്മാരായ ജെയിംസ് മൈക്കല്‍ ഫ്ളിന്ചം (73), മാത്യു ജോണ്‍ ബൂണ്‍ (64) എന്നിവരെ തേജ്പൂരിലെ മിഷന് ചാരിയാലിയിലെ ബാപ്റ്റിസ്റ്റ് ക്രിസ്ത്യന്‍ ഹോസ്പിറ്റലില്‍ നോര്‍ത്ത് ബാങ്ക് ബാപ്റ്റിസ്റ്റ് ക്രിസ്ത്യന്‍ അസോസിയേഷന്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുന്നതിനിടെ അസമിലെ സോണിത്പൂര്‍ ജില്ലയിലെ പോലീസ് സൂപ്രണ്ട് ഫെബ്രുവരി 2-ന് കസ്റ്റഡിയിലെടുത്തു.
രണ്ടുപേരെയും തടങ്കലില്‍ വച്ചില്ലെങ്കിലും വിനോദം, കാഴ്ചകള്‍ മാത്രം അനുവദിക്കുന്ന ഇലക്ട്രോണിക് ട്രാവല്‍ ഓതറൈസേഷന്‍ (ഇറ്റിഎ) പേപ്പറുകള്‍ ലംഘിച്ച് മതപരമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുവെന്ന സര്‍ക്കാര്‍ ആരോപണത്തെത്തുടര്‍ന്നാണ് ഓരോരുത്തര്‍ക്കും 500 ഡോളര്‍ പിഴ ചുമത്തിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
സോണിത്പൂര്‍ ജില്ലയിലെ എഎസ്പി മധുരിമ ദാസിനെ ഉദ്ധരിച്ചുകൊണ്ട് പ്രദേശിക മാധ്യമങ്ങള്‍ സംഭവം റിപ്പോര്‍ട്ടു ചെയ്തു. തേജ്പൂരില്‍ ബാപ്റ്റിസ്റ്റ് അസോസിയേഷന്റെ ഒരു കെട്ടിട ഉദ്ഘാടന ചടങ്ങ് നടത്തിയിരുന്നു. അസമിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള ബാപ്റ്റിസ്റ്റ് നേതാക്കള്‍ അവിടെ ഒത്തുകൂടി.
രണ്ട് യു.എസ്. പൌരന്മാരും അവിടെ സന്നിഹിതരായിരുന്നു. കെട്ടിട നിര്‍മ്മാണം അപൂര്‍ണ്ണമാണ്. അതിനാല്‍ മതപരിവര്‍ത്തനത്തിന് എത്തിയവരാണെന്നു പറയേണ്ടി വരും.
അവര്‍ ടൂറിസ്റ്റ് വിസയില്‍ എത്തിയതിനാല്‍ അവര്‍ക്ക് രാജ്യത്ത് ഒരു മതപരമായ ചടങ്ങിലും പങ്കെടുക്കാന്‍ കഴിയില്ല, റിപ്പോര്‍ട്ടില്‍ പറയുന്നു.

