അമേരിക്കയെ ദൈവത്തിലേക്ക് തിരിച്ചു വിടാനായി രാജ്യവ്യാപകമായ പ്രാര്‍ത്ഥനാ റാലി നടത്തുന്നു
വാഷിംഗ്ടണ്‍: അമേരിക്കയെ ദൈവത്തിലേക്ക് തിരിച്ചു വിടാനായി രാജ്യമൊട്ടുക്കും പ്രാര്‍ത്ഥനാ റാലി നടത്തുന്നു.
യു.എസിലെ രക്ഷകര്‍ത്തൃ അവകാശ പ്രവര്‍ത്തകര്‍ ഡോണ്‍ട് മെസ്സ് വിത്ത് ഔര്‍ കിഡ്സ് എന്ന പേരില്‍ ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണി മുതല്‍ 3 മണി വരെ 50 സംസ്ഥാന നഗരികളിലും വാഷിംഗ്ടണിലും പ്രാര്‍ത്ഥനാ റാലികള്‍ നടത്താനാണ് പദ്ധതി.
ഹെര്‍ വോയ്സ് മൂവ്മെന്റാണ് റാലിയുടെ സംഘാടകര്‍. പ്രാര്‍ത്ഥിക്കുക, ഉപവസിക്കുക അവരുടെ സംസ്ഥാനങ്ങളും അമേരിക്കയും ദൈവത്തിലേക്ക് മടങ്ങുന്നതിനുവേണ്ടി നിലകൊള്ളുക എന്നി ലക്ഷ്യത്തിലുള്ള ഒരു ബ്രഹത് കൂട്ടായ്മയാണ് ഈ ഒത്തു ചേരലിലൂടെ ഉദ്ദേശിക്കുന്നത്.
ഹെര്‍ വോയ്സും മറ്റ് വ്യക്തികളും സംഘടനകളും സഹകരിച്ചാണ് നടത്തുന്നത്. നമ്മുടെ രാഷ്ട്രം പ്രതിസന്ധിയിലാണ് എന്നതിനാല്‍ സംസ്ക്കാരത്തിന്റെ എല്ലാ മേഖലകളിലും മാറ്റം കൊണ്ടുവരുവാന്‍ മാസത്തിലൊരിക്കല്‍ പ്രാര്‍ത്ഥിക്കുന്ന ജാഗ്രതയുള്ള രണ്ട് മുതല്‍ 10 വരെ സ്ത്രീകളുടെയും അമ്മമാരുടെയും പ്രാര്‍ത്ഥനാ കേന്ദ്രങ്ങള്‍ രൂപീകരിക്കാന്‍ ഹെര്‍ വോയ്സ് മൂവ്മെന്റ് പ്രോത്സാഹിപ്പിക്കുന്നു.
ഗ്രൂപ്പിന്റെ വെബ്സൈറ്റ് പറയുന്നത്: രാജ്യം പ്രതിസന്ധിയിലാണെന്നും ജനറേഷന്‍ 2-ലെ അഞ്ച് യുവാക്കളില്‍ ഒരാള്‍ എല്‍ജിബിടി ആയി സ്വയം തിരിച്ചറിയുന്നു എന്നും ഗര്‍ഭഛിദ്രം നിയമപരമായി തുടരുന്ന സംസ്ഥാനങ്ങള്‍ ഇപ്പോഴും ഉണ്ട് എന്നുമാണ്.
കേവലം ഒരു രാഷ്ട്രീയ റാലി എന്നതിലുമുപരി ഈ പരിപാടി പ്രാര്‍ത്ഥനാ റാലി അല്ലെങ്കില്‍ പ്രാര്‍ത്ഥനാ സമ്മേളനം എന്ന നിലയില്‍ കണക്കാക്കണമെന്നും ഹെര്‍ വോയ്സ് മൂവ്മെന്റ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജെസീക്ക ജെന്‍ട്രി പറയുന്നു.
പൌരന്മാരുടെ ശാക്തീകരണമാണ് അവരുടെ ഭരണകൂടത്തെ ദൈവത്തിങ്കലേക്ക് തിരിച്ചുവിടാനുള്ള നവീകരണ തന്ത്രങ്ങളില്‍ വ്യാപൃതരാകണം. സ്കൂള്‍ ബോര്‍ഡ് മീറ്റിംഗുകളില്‍ ക്രിസ്ത്യന്‍ പങ്കാളിത്തത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യണം. റാലികളില്‍ 10 മുതല്‍ 20 മിനിറ്റ് വരെ ഓപ്ഷണല്‍ ഓപ്പണിംഗ് ഉണ്ടായിരിക്കും.
അതിനാല്‍ ആരാധനയും 20 മുതല്‍ 30 മിനിറ്റ് വരെ പ്രാര്‍ത്ഥനകളും ഉള്‍ക്കൊള്ളുന്നു. ഇതില്‍ പങ്കെടുക്കുന്നവരെ അനുതാപം, ക്ഷമ, കൂട്ടായ്മ എന്നിവയില്‍ ഏര്‍പ്പെടാന്‍ പ്രാപ്തരാക്കുന്നു.
പരിപാടികള്‍ക്ക് മുമ്പ് മൂന്നു ദിവസം ഉപവസിക്കാന്‍ പങ്കെടുക്കുന്നവരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

