യിസ്രായേലുമായുള്ള ബന്ധം സാധാരണമാക്കാന്‍ ഇന്തോനേഷ്യ
ജക്കാര്‍ത്ത: ലോകത്തിലെ ഏറ്റവും വലിയ മുസ്ളീം രാഷ്ട്രമായ ഇന്തോനേഷ്യ, യിസ്രായേലുമായുള്ള ബന്ധം സാധാരണ നിലയിലാക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്.
ഓര്ഗനൈസേഷന് ഫോര്‍ ഇക്കോമിക് കോ-ഓപ്പറേഷന് ആന്‍ഡ് ഡെവലപ്മെന്റ് (ഒഇസിഡി) സെക്രട്ടറി ജനറല്‍ മാത്യൂസ് കോര്മാന് യിസ്രായേല്‍ വിദേശകാര്യമന്ത്രി യിസ്രായേല്‍ കാറ്റ്സിനെ ഇന്തോനേഷ്യയുടെ തീരുമാനത്തെക്കുറിച്ച് അറിയിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഏപ്രില്‍ 10-ന് ഒഇസിഡിക്ക് അയച്ച കത്തില്‍ കാറ്റ്സ് ഒഇസിഡ്ക്ക് നന്ദി പറഞ്ഞു. ഈ പ്രക്രീയ ഇന്തോനേഷ്യയെ സംബന്ധിച്ചിടത്തോളം പരിവര്‍ത്തനം ചെയ്യുമെന്ന നിങ്ങളുടെ പ്രതീക്ഷ ഞാന്‍ പങ്കിടുന്നു.
ഇന്തോനേഷ്യയുടെ നയങ്ങളില്‍ പൊതുവെ ഒരു നല്ല മാറ്റത്തിനായി ഞാന്‍ പ്രത്യാശ പുലര്‍ത്തുന്നു. പ്രത്യേകിച്ച് യിസ്രായേലിനെതിരെയുള്ള വിവേചനപരമായ നയങ്ങള്‍ ഉപേക്ഷിക്കുകയും ഉഭയകക്ഷി നയതന്ത്ര ബന്ധം സ്ഥാപിക്കുകയും ചെയ്യുന്നു. കത്തില്‍ പറയുന്നു.
ഇന്തോനേഷ്യ-ഇസ്രായേല്‍ സാധാരണവല്‍ക്കരണം വളരെക്കാലമായി ആസൂത്രണം ചെയ്യപ്പെട്ടിരുന്നുവെങ്കിലും ഒക്ടോബര്‍ 7-ന് ഹമാസ് യിസ്രായേലിനെ ആക്രമിച്ചതിനെത്തുടര്‍ന്ന് അത് മാറ്റി വെയ്ക്കുകയായിരുന്നു.
ഒഇസിഡിയുടെ 39-ാമത് അംഗമാകാന്‍ ഇന്തോനേഷ്യ ശ്രമിക്കുന്നതിനാല്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള അടുത്ത ബന്ധം ആവശ്യമായിരിക്കുന്നു.
ഇന്തോനേഷ്യയുടെ പുതിയ തീരുമാനത്തില്‍ രാജ്യത്തെ ന്യൂനപക്ഷങ്ങളായ ക്രൈസ്തവര്‍ ആഹ്ളാദത്തിലാണ്. മുമ്പ് യിസ്രായേലിലേക്കുള്ള യാത്ര ഏറ്റവും സങ്കീര്‍ണ്ണമായിരുന്നു.
ഇരു രാജ്യങ്ങളും അന്താരാഷ്ട്ര വേദികളില്‍ പലപ്പോഴും ശത്രുക്കളായി ഏറ്റുമുട്ടിയിട്ടുണ്ട്. രാജ്യത്ത് എങ്ങും യിസ്രായേല്‍ വിരുദ്ധ റാലികളും സര്‍വ്വ സാധാരണമായിരുന്നു.
രാജ്യത്തെ ക്രൈസ്തവര്‍ യിസ്രായേലിനുവേണ്ടിയും യഹൂദ ജനതയ്ക്കു വേണ്ടിയും നിരന്തരം പ്രാര്‍ത്ഥിക്കാറുണ്ടായിരുന്നു. അതിന്റെ ഫലമാണ് പുതിയ മാറ്റമെന്ന് ക്രൈസ്തവര്‍ വിശ്വസിക്കുന്നു.

