ശരീരത്തില്‍ ഇരുമ്പിന്റെ അംശം വര്‍ദ്ധിക്കുവാനുള്ള ഭക്ഷണങ്ങള്‍

Health

ശരീരത്തില്‍ ഇരുമ്പിന്റെ അംശം വര്‍ദ്ധിക്കുവാനുള്ള ഭക്ഷണങ്ങള്‍

അനീമിയ അഥവാ വിളര്‍ച്ച ഇന്ന് സമൂഹത്തിന് ഭീഷണിയായ ഒരു ആരോഗ്യ പ്രശ്നമാണ്. ശരീരത്തില്‍ ഇരുമ്പിന്റെ അംശം കുറയുമ്പോഴാണ് ഇത് സംഭവിക്കുന്നത്.

ശരീരത്തിന്റെ ശരിയായ വളര്‍ച്ചയ്ക്കും വികാസത്തിനും ഏറെ ആവശ്യമായ ഒരു ധാതുവാണ് ഇരുമ്പ്.

ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഓക്സിജന്‍ എത്തിക്കുന്നതിന് ആവശ്യമായ ഹീമോഗ്ളോബിന്‍ രൂപീകരണത്തിന് ഇരുമ്പ് പ്രധാന പങ്കു വഹിക്കുന്നു.

നാം കഴിക്കുന്ന ആഹാര സാധനങ്ങളില്‍ പലതിലും ഇരുമ്പിന്റെ അംശം ധാരാളമുണ്ട്. ഇരുമ്പിന്റെ അഭാവം മൂലം പല ശാരീരിക ബുദ്ധിമുട്ടുകളും നേരിടുന്നു.

ഉറക്കത്തിനുശേഷമുള്ള തലകറക്കം, തലവേദന, നെഞ്ചെരിച്ചിലും ഹൃദയമിടിപ്പും, വിണ്ടുകീറിയ ചുണ്ടുകള്‍, മങ്ങിയ കണ്ണുകള്‍, പെട്ടന്നുള്ള ചതവുകള്‍, ഗര്‍ഭാവസ്ഥയിലെ സങ്കീര്‍ണ്ണതകള്‍, കുട്ടികളിലെ മന്ദഗതിയിലുള്ള വളര്‍ച്ച എന്നിവയും കാരണങ്ങളാണ്.

അതിനാല്‍ ഇരുമ്പിന്റെ അംശം കൂടുതലുള്ള ഭക്ഷണങ്ങള്‍ കഴിക്കാവുന്നതാണ്. ചീര, ബ്രോക്കോളി, മത്തങ്ങ, കടല, ഡാര്‍ക്ക് ചോക്ളേറ്റ് ഇവയില്‍ ഇരുമ്പിന്റെ അശം ധാരാളമുണ്ട്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.