സ്വവര്‍ഗ്ഗ വിവാഹം നിയമ വിധേയമാക്കുന്നത് ആദ്യ ഓര്‍ത്തഡോക്സ് ക്രിസ്ത്യന്‍ രാഷ്ട്രമായി ഗ്രീസ്

സ്വവര്‍ഗ്ഗ വിവാഹം നിയമ വിധേയമാക്കുന്നത് ആദ്യ ഓര്‍ത്തഡോക്സ് ക്രിസ്ത്യന്‍ രാഷ്ട്രമായി ഗ്രീസ്

Asia Breaking News

സ്വവര്‍ഗ്ഗ വിവാഹം നിയമ വിധേയമാക്കുന്നത് ആദ്യ ഓര്‍ത്തഡോക്സ് ക്രിസ്ത്യന്‍ രാഷ്ട്രമായി ഗ്രീസ്

ഏഥന്‍സ്: സ്വവര്‍ഗ്ഗ വിവാഹം നിയമവിധേയമാക്കുന്ന ആദ്യത്തെ ക്രിസ്ത്യന്‍ ഓര്‍ത്തഡോക്സ് രാഷ്ട്രമായി ഗ്രീസ്.

രാജ്യ തലസ്ഥാനമായ ഏഥന്‍സില്‍ പാര്‍ലമെന്റിലെ 300 സീറ്റില്‍ 176 അംഗങ്ങളുടെ ക്രോസ് പാര്‍ട്ടിയുടെ പ്രധാനമന്ത്രി കിരിയാക്കോസ് മിത്ഡോട്ടാക്കസിന്റെ മധ്യ വലുതപക്ഷ സര്‍ക്കാര്‍ തയ്യാറാക്കിയ ബില്ലിനു അനുകൂലമായി ഭൂരിപക്ഷം ലഭിച്ചു.

76 അംഗങ്ങള്‍ എതിര്‍ത്തു വോട്ടു ചെയ്തു. രണ്ടു പേര്‍ വോട്ടെടുപ്പില്‍നിന്നും വിട്ടുനിന്നപ്പോള്‍ 46 പേര്‍ ഹാജരായില്ല.

പുതിയ നിയമം സ്വവര്‍ഗ്ഗ ദമ്പതികള്‍ക്കുള്ള മാതാപിതാക്കളുടെ അവകാശങ്ങളും അംഗീകരിക്കുന്നു. എന്നാല്‍ ഗ്രീസിലെ വാടക അമ്മമാര്‍ മുഖേന ബയോളജിക്കല്‍ കുട്ടികളെ സ്വന്തമാക്കാന്‍ സ്വവര്‍ഗ്ഗാനുരാഗികളെ അനുവദിക്കില്ല. ഇതൊരു ചരിത്ര നിമിഷമാണ്.

സ്വവര്‍ഗ്ഗ മാതാപിതാക്കളുടെ ഗ്രൂപ്പായ റെയിന്‍ബോ ഫാമിലീസിന്റെ മേധാവി സ്റ്റെല്ലാ ബെലിയ പറഞ്ഞു. ഇത് സന്തോഷത്തിന്റെ ദിവസമാണ്.

എന്നിരുന്നാലും ഗ്രീസിലെയും ലോകത്തെമ്പാടുമുള്ള ഓര്‍ത്തഡോക്സ് സഭകളുടെ തലവനായ ഈസ്താംബൂളിലെ എക്യുമെനിക്കല്‍ പാത്രിയാര്‍ക്കേറ്റ് ബില്ലിനെ എതിര്‍ത്തു.

വിവാഹം എന്നത് ക്രിസ്തുവിന്റെ കീഴിലുള്ള പുരുഷന്റെയും സ്ത്രീയുടെയും കൂടിച്ചേരലാണ്. വിവാഹമല്ലാത്ത മറ്റൊരു രൂപത്തിലും സഭ അതിന്റെ അംഗങ്ങളുടെ സഹവാസം അംഗീകരിക്കുന്നില്ല.

അദ്ദേഹം പ്രതികരിച്ചു. തെക്കു കിഴക്കന്‍ യൂറോപ്യന്‍ രാഷ്ട്രമായ ഗ്രീസിലെ 90 ശതമാനം ജനങ്ങളും ഓര്‍ത്തഡോക്സ് ക്രിസ്ത്യന്‍ വിഭാഗമാണ്. 3 ശതമാനം മാത്രമാണ് മറ്റ് ക്രിസ്ത്യാനികള്‍.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.