റഷ്യയുടെ അടുത്ത അധിനിവേശം മോള്‍ഡോവ; ആശങ്കയോടെ സുവിശേഷ വിഹിത സഭകള്‍
ചിസിനാവു: റഷ്യ-യുക്രൈന്‍ യുദ്ധം മൂന്നാം വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ റഷ്യയുടെ അടുത്ത കണ്ണ് മോള്‍ഡോവ എന്ന ചെറിയ രാജ്യത്തിലേക്കാണെന്ന് ആശങ്ക വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്.
യുക്രൈനിനും റൊമേനിയായിക്കും ഇടയിലായി സ്ഥിതി ചെയ്യുന്ന ഈ മുന്‍ സോവിയറ്റ് യൂണിയന്‍ റിപ്പബ്ളിക്ക് രാഷ്ട്രമായ മോള്‍ഡോവയിലെ ചെറിയ സുവിശേഷ സമൂഹം വളരെ അപകടകരമായ ഭാവിയെ അഭിമുഖീകരിക്കാന്‍ സാദ്ധ്യതയുണ്ടെന്ന് ഭയപ്പെടുന്നു.
ഏകദേശം 3 ദശലക്ഷം ആളുകള്‍ താമസിക്കുന്ന മോള്‍ഡോവയുടെ അതിര്‍ത്തിയില്‍നിന്ന് 100 മൈല്‍ അകലെയാണ് യുക്രേനിയന്‍ സേനയ്ക്കെതിരായ റഷ്യയുടെ യുദ്ധം.
യുണൈറ്റഡ് സ്റ്റേറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പീസ് ഡോണ്‍ ജെന്‍ഡര്‍ പറയുന്നു. റഷ്യന്‍ സൈനിക ആസൂത്രണം അവരുടെ പുസ്തകങ്ങളില്‍ മോള്‍ഡോവയുടെ അധിനിവേശം ഉണ്ടെന്നതില്‍ എനിക്ക് സംശയമില്ല.
അവര്‍ അത് ചിന്തിക്കുന്ന കാര്യമാണ്. മൈക്കൊളൈവ്, ഒഡേസ തുടങ്ങിയ തന്ത്രപ്രധാന നഗരങ്ങള്‍ കൈക്കലാക്കാന്‍ റഷ്യക്കാരെ ഖേര്‍സണിന്റെ പടിഞ്ഞാറ് ഭാഗത്തേക്ക് മുന്നേറുന്നതില്‍നിന്നു തടയാനും മോള്‍ഡോവയില്‍ ഒരു സാദ്ധ്യതയുള്ള മാര്‍ച്ചിനെ തടയാനും യുക്രൈനിന് ഇതുവരെ സാധിച്ചിട്ടുണ്ട്.
7 വയസ്സുള്ളപ്പോള്‍ നാല് റഷ്യന്‍ കെജിബി ഓഫീസര്‍മാര്‍ മോള്‍ഡോവയിലെ മാതാപിതാക്കളുടെ വീട്ടില്‍ വന്നപ്പോള്‍ ചര്‍ച്ച് വിത്തൌട്ട് വാള്‍സിലെ പാസ്റ്റര്‍ അലക്സാണ്ടര്‍ ബെലെവ് ഓര്‍ക്കുന്നു, ക്രിസ്ത്യന്‍ സാഹിത്യങ്ങള്‍, ബൈബിളുകള്‍ മുതലായ ആത്മീക വസ്തുക്കള്‍ അവര്‍ വീട്ടില്‍ തിരഞ്ഞപ്പോള്‍ 5 സഹോദരന്മാര്‍ക്കും ഒരു മുറിയില്‍ ഇരിക്കേണ്ടി വന്നു.
അദ്ദേഹം പറയുന്നു, 1982-ല്‍ അന്നു രാവിലെ വീട്ടില്‍നിന്ന് എല്ലാത്തരം ക്രിസ്ത്യന്‍ സാധന സാമഗ്രികളും ഏജന്റുമാര്‍ കണ്ടെത്തി. ഒരു പ്രമുഖ സഹസ്യ സഭയിലെ ബാപ്റ്റിസ്റ്റ് പാസ്റ്ററായ അലക്സാണ്ടറുടെ പിതാവിനെ അവര്‍ ജയിലിലേക്കു കൊണ്ടുപോയി. രണ്ടര വര്‍ഷം ജയിലിലടച്ചു.
42 വര്‍ഷങ്ങള്‍ക്കു ശേഷം അലക്സാണ്ടര്‍ മോള്‍ഡോവയുടെ തലസ്ഥാന നഗരമായ ചിസിനാവുവിലെ ഒരു ചര്‍ച്ചിന്റെ പാസ്റ്ററാണ്.
ഒരിക്കല്‍ തന്റെ പിതാവ് അനുഭവിച്ച പീഢനം സഹിക്കുന്നതിനുള്ള അതേ സാദ്ധ്യത ഇന്നും നിലനില്‍ക്കുന്നു. യുക്രൈന്‍ യുദ്ധം കഴിഞ്ഞാല്‍ റഷ്യക്കാര്‍ മാള്‍ഡോവയെ എളുപ്പത്തില്‍ ആക്രമിക്കാന്‍ കഴിയുന്ന യഥാര്‍ത്ഥ സാഹചര്യം ഞങ്ങള്‍ക്കറിയാം. അതിനു സാദ്ധ്യതയുണ്ട്.
അലക്സാണ്ടര്‍ ആശങ്ക പങ്കുവെയ്ക്കുന്നു. മോള്‍ഡോവയിലെ ജനസംഖ്യയില്‍ 90.1 ശതമാനവും ഓര്‍ത്തഡോക്സ് ക്രിസ്ത്യാനികളാണ്.
2.6 ശതമാനം മാത്രമാണ് മറ്റു ക്രൈസ്തവര്‍. ഇവരില്‍ ബാപ്റ്റിസ്റ്റുകാര്‍, യഹോവയുടെ സാക്ഷികള്‍, പെന്തക്കോസ്തുകാര്‍ എന്നിവരാണുള്ളത്.

