ഗാസ യുദ്ധം: യെമനിലെ ക്രിസ്ത്യാനികളുടെ ജീവിതം കൂടുതല്‍ ദുഷ്ക്കരമാക്കുന്നു

ഗാസ യുദ്ധം: യെമനിലെ ക്രിസ്ത്യാനികളുടെ ജീവിതം കൂടുതല്‍ ദുഷ്ക്കരമാക്കുന്നു

Breaking News Europe USA

ഗാസ യുദ്ധം: യെമനിലെ ക്രിസ്ത്യാനികളുടെ ജീവിതം കൂടുതല്‍ ദുഷ്ക്കരമാക്കുന്നു

കാലിഫോര്‍ണിയ: ഗാസയില്‍ നടക്കുന്ന യിസ്രായേല്‍ ഹമാസ് യുദ്ധത്തില്‍ പടിഞ്ഞാറന്‍ ഏഷ്യന്‍ രാഷ്ട്രമായ യെമനിലെ ന്യൂനപക്ഷങ്ങളായ ക്രിസ്ത്യാനികളുടെ ജീവിതം കൂടുതല്‍ ദുഷ്ക്കരമായെന്നും അവിടത്തെ സ്ഥിതിഗതികള്‍ അതിവേഗം വഷളായിക്കൊണ്ടിരിക്കുകയാണെന്നും അന്താരാഷ്ട്ര ക്രിസ്ത്യന്‍ സംഘടനയായ ഓപ്പണ്‍ ഡോര്‍സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

വിശ്വാസത്തിന്റെ പേരില്‍ പീഢനം അനുഭവിച്ച് 20 വര്‍ഷം മുമ്പ് രാജ്യം വിട്ട സാമുവല്‍ എന്ന വ്യക്തി വെളിപ്പെടുത്തിയ ഇന്നത്തെ സാമൂഹിക സാഹചര്യം കൂടി വിലയിരുത്തിയാണ് റിപ്പോര്‍ട്ട് വന്നിരിക്കുന്നത്.

പലസ്തീനികള്‍ക്ക് പിന്തുണ നല്‍കി യെമന്‍ ഹൂതി നേതാക്കള്‍ നടത്തുന്ന യിസ്രായേല്‍ വിരുദ്ധ ആക്രമണങ്ങളും പ്രതിഷേധങ്ങള്‍ക്കും യമനിലെ ക്രിസ്ത്യാനികളും ബലിയാടുകളാക്കപ്പെടുന്നുവെന്നു പറയുന്നു.

ചെങ്കടലില്‍ വാണിജ്യ കപ്പലുകള്‍ക്കു നേരെയുണ്ടായ ആക്രമണങ്ങളുടെ പേരില്‍ ഹൂതികള്‍ അടുത്തിടെ വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു. യിസ്രായേലുമായുള്ള അന്താരാഷ്ട്ര സാഹചര്യം അനുസരിച്ച് യെമനിലെ ക്രിസ്ത്യാനികളുടെ ജീവിതം വളരെ ദുഷ്ക്കരമാകും. സാമുവല്‍ പറഞ്ഞു.

ഹൂതികള്‍ വീരന്മാരായി ചിത്രീകരിക്കപ്പെടുന്നു. അവരെ സന്തോഷിപ്പിക്കാനായി ക്രിസ്ത്യാനികള്‍ ആരാണെന്ന് ആളുകള്‍ ഹൂതികളോട് പറയും. തുടര്‍ന്ന് ആളുകളെ സന്തോഷിപ്പിക്കാനായ അവര്‍ ക്രിസ്ത്യാനികളെ ശിക്ഷിക്കാന്‍ തുടങ്ങും. അദ്ദേഹം പറഞ്ഞു.

ക്രിസ്തുമാര്‍ഗ്ഗം സ്വീകരിച്ചതിനെത്തുടര്‍ന്ന് സ്വന്തം പിതാവുപോലും തന്നെ വധിക്കുമെന്നു പറഞ്ഞിരുന്നു. അതുപോലെ വിശ്വാസത്തിന്റെ പേരില്‍ മറ്റൊരാളെ തടവിലാക്കി പിന്നീട് തന്റെ പിതാവ് കൊലപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു.

ആളുകള്‍ യെമനില്‍ ക്രിസ്തു വിശ്വാസത്തിന്റെ പേരില്‍ വളരെ പീഢിപ്പിക്കപ്പെടുന്നു. സ്വന്തം വീടുകളില്‍നിന്നു പോലും പീഢനങ്ങള്‍ സംഭവിക്കുന്നു.

നാട്ടില്‍ ഒരു ക്രിസ്ത്യാനിയെന്നുപോലും തുറന്നു പറയുവാന്‍ മാര്‍ഗ്ഗമില്ല. സാമുവല്‍ പറഞ്ഞു. ലോകത്ത് ക്രൈസ്തവ പീഢനങ്ങളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന 50 രാജ്യങ്ങളില്‍ യെമന്‍ അഞ്ചാം സ്ഥാനത്താണ്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.