ഇന്ത്യാക്കാര്‍ക്കായി പതിനായിരത്തോളം തൊഴിലവസരങ്ങള്‍ ഒരുക്കി യിസ്രായേല്‍ കമ്പനികള്‍

ഇന്ത്യാക്കാര്‍ക്കായി പതിനായിരത്തോളം തൊഴിലവസരങ്ങള്‍ ഒരുക്കി യിസ്രായേല്‍ കമ്പനികള്‍

Asia Breaking News India

ഇന്ത്യാക്കാര്‍ക്കായി പതിനായിരത്തോളം തൊഴിലവസരങ്ങള്‍ ഒരുക്കി യിസ്രായേല്‍ കമ്പനികള്‍

ന്യൂഡെല്‍ഹി: യിസ്രായേല്‍-ഹമാസ് യുദ്ധം ഒരു വശത്തു ശക്തമായി നടക്കുമ്പോള്‍ ഇന്ത്യാക്കാര്‍ക്കായി തൊഴിലവസരങ്ങള്‍ ഒരുക്കി യിസ്രായേല്‍ കമ്പനികള്‍.

പതിനായിരത്തോളം ഇന്ത്യാക്കാര്‍ക്ക് ആകര്‍ഷകമായ ശമ്പളത്തോടുകൂടി ജോലി നല്‍കാനാണ് പദ്ധതി. കെട്ടിട നിര്‍മ്മാണ മേഖലയില്‍ പ്രവര്‍ത്തിച്ചിരുന്ന തൊഴിലാളികള്‍ക്കാണ് അവസരം.

ഹരിയാനയിലെ റോഹ്താക്കിലെ മഹര്‍ഷി ദയാനന്ദ് സര്‍വ്വകലാശാലയുടെ കീഴിലാണ് റിക്രൂട്ട്മെന്റ് ആരംഭിക്കുന്നത്. യിസ്രായേല്‍-ഹമാസ് യുദ്ധം നടക്കുന്ന സാഹചര്യത്തില്‍ നിരവധി പലസ്തീന്‍ തൊഴിലാളികളുടെ പെര്‍മിറ്റ് സര്‍ക്കാര്‍ റദ്ദ് ചെയ്തിരുന്നു. ഇതിനെത്തുടര്‍ന്ന് രാജ്യത്ത് കടുത്ത തൊഴിലാളി ക്ഷാമം മുമ്പ് നേരിട്ടിരുന്നു.

ഗാസയിലെയും വെസ്റ്റ് ബാങ്കിലെയും അതിര്‍ത്തികള്‍ അടയ്ക്കുന്നതിനുവേണ്ടിയും കെട്ടിട നിര്‍മ്മാണ മേഖലയിലെ യിസ്രായേലി തൊഴിലാളികളെ റിക്രൂട്ട് ചെയ്തതും മറ്റൊരു കാരണമാണ്. ഇതിനു പിന്നാലെയാണ് പുതിയ അനുകൂല സമീപനവുമായി സര്‍ക്കാര്‍ ഇന്ത്യയെ സമീപിച്ചിരിക്കുന്നത്.

റിക്രൂട്ട്മെന്റ് വിവരം പുറത്തുവന്നതോടെ നൂറുകണക്കിന് വിദഗ്ദ്ധരായ തൊഴിലാളികളാണ് തിരഞ്ഞെടുപ്പ് പരീക്ഷയ്ക്കായി അപേക്ഷ നല്‍കിയിരിക്കുന്നത്. ടൈല്‍ കട്ടിംഗ്, ഫിറ്റംഗ്, വുഡ്ഡന്‍ പാനല്‍ ഫിറ്റിംഗ്, പ്ളാസ്റ്റര്‍ വര്‍ക്, ഇരുമ്പ് ഉപയോഗിച്ചുള്ള ജോലികള്‍ തുടങ്ങിയ ജോലികള്‍ക്കായാണ് പ്രധാനമായും റിക്രൂട്ട്മെന്റ് നടത്തുന്നത്.

അപേക്ഷ സമര്‍പ്പിച്ചവരില്‍നിന്നും സ്ക്രീനിംഗ് ടെസ്റ്റിന്റെ അടിസ്ഥാനത്തില്‍ ഷോര്‍ട്ട് ലിസ്റ്റ് തയ്യാറാക്കുന്നതാണ്. തുടര്‍ന്ന് ഇന്റര്‍വ്യൂ നടത്തി തൊഴിലാളികളെ തിരഞ്ഞെടുക്കുമെന്നും ഏജന്‍സി മാനേജര്‍ പറഞ്ഞു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.