നിര്‍മ്മിത ബുദ്ധിയില്‍ യേശുവിനോട് ചാറ്റ് ചെയ്യാം; ആപ്പ് റെഡി!

നിര്‍മ്മിത ബുദ്ധിയില്‍ യേശുവിനോട് ചാറ്റ് ചെയ്യാം; ആപ്പ് റെഡി!

Breaking News USA

നിര്‍മ്മിത ബുദ്ധിയില്‍ യേശുവിനോട് ചാറ്റ് ചെയ്യാം; ആപ്പ് റെഡി!
വാഷിംങ്ടണ്‍ ‍: യേശുക്രിസ്തുവുമായി ചാറ്റ് ചെയ്യുവാനും ആപ്പ് റെഡി. ആര്‍ട്ട്ഫിഷ്യല്‍ ഇന്റലിജന്‍സിന്റെ (നിര്‍മ്മിത ബുദ്ധി) സഹായത്തോടെയാണ് ചാറ്റ് വിത്ത് ജീസസ് എന്ന ആപ്പ് അവതരിപ്പിച്ചിരിക്കുന്നതെന്ന് അവകാശവാദം.

നിര്‍മ്മിത ബുദ്ധിയില്‍ എന്തും തട്ടിക്കൂട്ടാം എന്ന കാലത്താണ് നാം എത്തിയിരിക്കുന്നത് എന്നതിനാല്‍ ഇതിനെ അതേ രീതിയില്‍ കണ്ടാല്‍ മാത്രം മതിയാകും.

യേശു, അമ്മ കന്യാമറിയം, പത്രോസ്, മത്തായി, യോഹന്നാന്‍ ന്‍, പൌലോസ്, തോമസ് എന്നിവരോട് ചാറ്റ് ചെയ്യാനും ചാറ്റ് വിത്ത് ജീസസില്‍ സൌകര്യമുണ്ടത്രേ. ബൈബിളിന്റെ കിംഗ് ജെയിംസ് പതിപ്പിനെ അടിസ്ഥാനമാക്കിയാണ് യേശുവിന്റെ സംഭാഷണ ശൈലി നിര്‍മ്മിത ബുദ്ധി തയ്യാറാക്കിയിരിക്കുന്നത്. ഉപയോക്താക്കളെ ആത്മീയമായി വഴി നടത്താന്‍ സഹായിക്കുന്ന രീതിയിലാണത്രെ ആപ്പ് രൂപ കല്‍പ്പന ചെയ്തിരിക്കുന്നതെന്നാണ് നിര്‍മ്മാതാക്കള്‍ പറയുന്നത്.

ബൈബിള്‍ വചനങ്ങളുടെ സഹായത്തോടെയാകും നിര്‍മ്മിത ബുദ്ധി മറുപടി പറയുക. യേശു, മറിയ, യോസേഫ് എന്നിവരോട് സൌജന്യമായി ചാറ്റ് ചെയ്യാമെന്ന പ്രത്യേകതയുമുണ്ട്. എന്നാല്‍ സാത്താനോട് സംസാരിക്കണമെങ്കില്‍ പ്രതിദിനം 250 രൂപ അടയ്ക്കേണ്ടതുണ്ട്. ആദം, ഹവ്വ, മറ്റു വിശുദ്ധന്മാര്‍ #ന്നിവരോട് ചാറ്റ് ചെയ്യണമെങ്കിലും പണം മുടക്കണം. എന്നതാണ് രസകരം. അന്യരെ സ്നേഹിക്കണമെന്നുപോലും ഒരു ചാറ്റില്‍ സാത്താന്‍ ഉപദേശിച്ചു എന്നതും കൌതുകകരമാണ്.

2020-ല്‍ കിംഗ് ജെയിംസ് ബൈബിളിനെ അടിസ്ഥാനമാക്കി ഒരു വിഭാഗം ഗവേഷകര്‍ ക്രിസ്തുവിന്റെ ഡിജിറ്റല്‍ തയ്യാറാക്കിയിരുന്നു. പുതുതലമുറകളെ തെറ്റിക്കാനുള്ള ചതിക്കുഴികളാണ് ഇത്തരം ആപ്പുകളെന്നാണ് അനേകര്‍ വിമര്‍ശനം ഉയര്‍ത്തുന്നത്.

ദൈവമക്കളായ നമ്മള്‍ ഇത്തരം ആപ്പുകളുടെ കെണികളില്‍ വീഴാതിരിക്കാന്‍ സൂക്ഷിക്കുക. പ്രത്യേകിച്ചു മക്കളെ ശ്രദ്ധിക്കുകയും വേണം.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.