കൊടും ചൂടിനെ പ്രതിരോധിക്കാന്‍ ഫാന്‍ ഫിറ്റു ചെയ്ത ഷര്‍ട്ടുമായി ജപ്പാന്‍

കൊടും ചൂടിനെ പ്രതിരോധിക്കാന്‍ ഫാന്‍ ഫിറ്റു ചെയ്ത ഷര്‍ട്ടുമായി ജപ്പാന്‍

Asia Breaking News

കൊടും ചൂടിനെ പ്രതിരോധിക്കാന്‍ ഫാന്‍ ഫിറ്റു ചെയ്ത ഷര്‍ട്ടുമായി ജപ്പാന്‍
ടോക്കിയോ: വേനല്‍ക്കാലത്തെ കൊടും ചൂടിനെ അതിജീവിക്കാന്‍ നന്നേ പാടുപെടുന്നവരാണ് നമ്മള്‍ ‍. കുട പിടിച്ചാലും തണല്‍ നോക്കി നടന്നാലും വിയര്‍ത്തൊലിച്ചു കുളിക്കുന്ന അനുഭവത്തിലേക്കു നമ്മള്‍ ആയിത്തീരും.

എന്നാല്‍ ഇനി കൊടും ചൂടില്‍ ഇത്തരം അനുഭവങ്ങള്‍ ഒന്നും ഉണ്ടാവുകയില്ല. വീട്ടിലും ഓഫീസുകളിലും ഇരിക്കുന്ന അതേ അനുഭവം സൃഷ്ടിക്കുവാന്‍ ഒരു സൃഷ്ടി അവതരിപ്പിക്കുകയാണ് ജപ്പാനിലെ ഒരു പ്രമുഖ വ്യക്തി.

ജപ്പാനിലെ സോണി കമ്പനിയുടെ മുന്‍ എഞ്ചിനിയറും കുച്ചോഫുക്കു കമ്പനി ലിമിറ്റഡിന്റെ സ്ഥാപകനുമായ ഇച്ചിഗായോ ഹിറോഷിയാണ് ഫാന്‍ ഫിറ്റു ചെയ്ത ഷര്‍ട്ടുകള്‍ അവതരിപ്പിച്ചിരിക്കുന്നത്. 2017-ല്‍ ഇത്തരം ഷര്‍ട്ടുകളുടെ മാതൃക അദ്ദേഹം അവതരിപ്പിച്ചിരുന്നു.

എന്നാല്‍ ഇപ്പോള്‍ ഇതിന്റെ ഏര്റവും മികച്ച പതിപ്പ് ഇറക്കുകയും റോഡു ഗതാഗതം നിയന്ത്രിക്കുന്ന ഒരു ഉദ്യോഗസ്ഥന്‍ ഈ ഷര്‍ട്ട് ധരിച്ച് ജോലി ചെയ്യുന്ന വീഡിയോ സമൂഹ മാധ്യമത്തില്‍ പങ്കു വെയ്ക്കുകയും ചെയ്തിരുന്നു.

ജാക്കറ്റ് മാതൃകയില്‍ ഡിസൈന്‍ ചെയ്തിരിക്കുന്ന ഈ വസത്രത്തിന്റെ പിന്‍വശത്താണ് രണ്ടു ഫാനുകള്‍ ഘടിപ്പിച്ചിരിക്കുന്നത്. പുറത്തു നിന്നുള്ള വായു ഈ ഫാന്‍ വഴി ഷര്‍ട്ടിനുള്ളിലേക്കു വലിച്ചെടുക്കും.

മുന്‍ വശത്തെ പോക്കറ്റുകളുടെ ഭാഗത്തായി വായു പുറത്തേക്കു പോകാനുള്ള സംവിധാനമാണുള്ളത്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.