നരേന്ദ്രമോഡി ഇസ്രായേല്‍ സന്ദര്‍ശിക്കും; യാത്രപോകുന്നത് ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി

Breaking News Global India Middle East

നരേന്ദ്രമോഡി ഇസ്രായേല്‍ സന്ദര്‍ശിക്കും; യാത്രപോകുന്നത് ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി
ന്യൂഡല്‍ഹി: ചരിത്രം കുറിക്കാന്‍ ഇന്ത്യയുടെ പ്രധാനമന്ത്രി ഇസ്രായേല്‍ സന്ദര്‍ശിക്കും. ഇസ്രായേല്‍ സന്ദര്‍ശിക്കുന്ന ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി എന്ന പദവിക്ക് മോഡി അര്‍ഹനാകും.

 

ഞായറാഴ്ച നടത്തിയ വാര്‍ത്താ സമ്മേളനത്തിനിടെ വിദേശ കാര്യ മന്ത്രി സുഷുമാ സ്വരാജാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. എന്നാല്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ തീയതി തീരുമാനിച്ചിട്ടില്ല. എന്നല്‍ താന്‍ ഈ വര്‍ഷം തന്നെ ഇസ്രയേലും, പലസ്തീനും, യോര്‍ദ്ദാനും സന്ദര്‍ശിക്കുമെന്ന് സുഷമാ സ്വരാജ് പറഞ്ഞു. ഇസ്രായേല്‍ ഇന്ത്യയുടെ സൌഹൃദ രാഷ്ട്രമാണ്‍.

 

മുമ്പ് ആഭ്യന്തര മന്ത്രിയായിരുന്ന എല്‍ . കെ. അദ്വാനി, വിദേശകാര്യ മന്ത്രിയായിരുന്ന ജംസ്വന്ത്സിങ് (ബി.ജെ.പി.) ഏ.ഏം.കൃഷ്ണന്‍ (കോണ്‍ഗ്രസ്സ്) എന്നിവര്‍ സ്ഥാനം വഹിച്ചിരുന്ന കാലത്ത് ഇസ്രായേല്‍ സന്ദര്‍ശിച്ചിരുന്നു. ഈയിടെ ആഭ്യന്ത്ര മന്ത്രി രാജ് നാഥ്സിങ്ങും ഇസ്രായേല്‍ സന്ദര്‍ശിച്ചിരുന്നു. 1948-ല്‍ യഹൂദനു സ്വന്തം രാഷ്ട്രം തിരികെകിട്ടിയശേഷം ആദ്യമായാണ് ഇന്ത്യയുടെ പ്രധാനമന്ത്രി ഇസ്രായേല്‍ സന്ദര്‍ശിക്കുന്നത്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.