സോയപാല്‍ ഔഷധ ഗുണമുള്ള ഉത്തമ പാനീയം
പാല്‍ കുടിക്കുന്നത് പലര്‍ക്കും അലര്‍ജിയുണ്ടാക്കാറുണ്ട്. അതിനാല്‍ പാല്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് പോലും നിരാശയുണ്ടാകാറുണ്ട്.
എന്നാല്‍ പശുവിന്‍ പാലിനു പകരമായി ഉപയോഗിക്കാവുന്നതാണ് സോയ പാല്‍ . സോയ ബീന്‍സില്‍നിന്നും ആണ് സോയ പാല്‍ ഉണ്ടാക്കുന്നത്.
കാല്‍സ്യവും, വിറ്റാമിനും നിറഞ്ഞു നില്‍ക്കുന്ന ആന്റി ബയോട്ടിക്കുകളുടെയും ഒമേഗ 3 ഫാറ്റി ആസിഡുകളുടെയും കലവറയായ സോയപാല്‍ ഹൃദയത്തെയും സംരക്ഷിക്കും.
ഇത് വെജിറ്റേറിയന്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. പശുവിന്‍ പാലിനു പകരമായി കാപ്പിയില്‍ ഉള്‍പ്പെടെ ഉപയോഗിക്കാന്‍ കഴിയുന്ന ഏറ്റവും നല്ല പാലാണിത്.

