നിര്‍മ്മിത ബുദ്ധി മനുഷ്യരാശിയുടെ വംശനാശത്തിനിടയാക്കുമെന്ന് കൂടുതല്‍ വിദഗ്ദ്ധര്‍

നിര്‍മ്മിത ബുദ്ധി മനുഷ്യരാശിയുടെ വംശനാശത്തിനിടയാക്കുമെന്ന് കൂടുതല്‍ വിദഗ്ദ്ധര്‍

Breaking News Europe

നിര്‍മ്മിത ബുദ്ധി മനുഷ്യരാശിയുടെ വംശനാശത്തിനിടയാക്കുമെന്ന് കൂടുതല്‍ വിദഗ്ദ്ധര്‍

ലണ്ടന്‍ ‍: നിര്‍മ്മിത ബുദ്ധി മനുഷ്യരാശിയുടെ വംശനാശത്തിനു കാരണമാകുമെന്ന് ഓപ്പണ്‍ എ.ഐ., ഗൂഗിള്‍ ഡീപ് മൈന്‍ഡ് മേധാവികള്‍ ഉള്‍പ്പ്ടെയുള്ള നിദഗ്ദ്ധരുടെ മുന്നറിയിപ്പ്.

ഇതു സംബന്ധിച്ച് സെന്റര്‍ ഫോര്‍ എ.ഐ. സേഫ്റ്റിയുടെ വെബ് പേജില്‍ പ്രസിദ്ധീകരിച്ച പ്രസ്താവനയെ പിന്തുണച്ച് നിരവധി പേരാണ് രംഗത്തെത്തിയത്.

മഹാമാരികളും ആണവ യുദ്ധവും പോലെ മനുഷ്യ രാശിയെ തുടച്ചു വീക്കാന്‍ ശേഷിയുള്ളതാണ് നിര്‍മ്മിത ബുദ്ധി എന്നാണ് വിദഗ്ദ്ധരുടെ വിലയിരുത്തല്‍ , അതിനാല്‍ ഈ ഭീഷണി ലഘൂകരിക്കുന്നതിന് ആഗോള മുന്‍ഗണന നല്‍കണമെന്ന് അവര്‍ ആവശ്യപ്പെടുന്നു.

അതേ സമയം നിര്‍മ്മിത ബുദ്ധിയെക്കുറിച്ചുള്ള ഭയം അതിരു കടന്നതാണെന്ന് വാദിക്കുന്നവരുമുണ്ട്. ടെക് ലോകത്ത് തരംഗമായ ചാറ്റ്.

പിടി നിര്‍മ്മാതാക്കളായ ഓപ്പണ്‍ എ.ഐ ചീഫ് എക്സിക്യൂട്ടീവ് സാം ആള്‍ട്ട്മാന്‍ ‍, ഗൂഗിള്‍ ഡീപ് മൈന്‍ഡ് ചീഫ് എക്സിക്യൂട്ടീവ് ഡെമിസ് ഹസാബിസ്, അന്ത്രോപിക്കിന്റെ ഡാരിയോ അമേഡി എന്നിവര്‍ നിര്‍മ്മിത ബുദ്ധി സൃഷ്ടിക്കുന്ന ഭീഷണി സംബന്ധിച്ച് വെബ് പേജിലെ പ്രസ്താവനയെ പിന്തുണച്ച് രംഗത്തെത്തി.

സൂപ്പര്‍ ഇന്റലിജന്റ് എഐയില്‍ നിന്നുള്ള അപകടങ്ങളെക്കുറിച്ച് നേരത്തെ മുന്നറിയിപ്പ് നല്‍കിയ ജെഫ്രി ഹിന്റണും കമ്പ്യൂട്ടര്‍ സയന്‍സ് പ്രഫസറും മോണ്‍ട്രിയല്‍ സര്‍വ്വകലാശാലയിലെ പ്രഫസറുമായ യോഷ്വ ബര്‍ഗിയോയും പ്രസ്താവനയില്‍ ഒപ്പുവെച്ചിട്ടുണ്ട്.

ജെഫ്രി ഹിന്റണ്‍ , യോഷ്വോ ബെന്‍ഗിയോ. എന്‍ ‍. വൈ. യു പ്രഫസര്‍ യാന്‍ ലെകണ്‍ എന്നിവരെയാണ് നിര്‍മ്മിത ബുദ്ധിയുടെ ഗോഡ്ഫാദര്‍മാര്‍ എന്ന് വിശേഷിപ്പിച്ചിരിക്കുന്നത്.

അടുത്ത തലമുറ എ.ഐ സാങ്കേതിക വിദ്യ വികസിപ്പിക്കുന്നത് അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് 2023 മാര്‍ച്ചില്‍ ടെസ്ള മേധാവി ഇലോണ്‍ മസ്ക് ഉള്‍പ്പെടെയുള്ള വിദഗ്ദ്ധര്‍ തുറന്ന കത്ത് പ്രസിദ്ധീകരിച്ചതോടെയാണ് നിര്‍മ്മിത ബുദ്ധി സൃഷിടിക്കുന്ന മാരക ഭീഷണിയെക്കുറിച്ച് കൂടുതല്‍ ചര്‍ച്ചയാക്കുന്നത്.