ക്രിസ്തുവിനെ സ്വീകരിച്ചതിന് യുവതിയെ ചങ്ങലയ്ക്കിട്ടു ഷോക്കടിപ്പിച്ചു

ക്രിസ്തുവിനെ സ്വീകരിച്ചതിന് യുവതിയെ ചങ്ങലയ്ക്കിട്ടു ഷോക്കടിപ്പിച്ചു

Africa Breaking News

ക്രിസ്തുവിനെ സ്വീകരിച്ചതിന് യുവതിയെ ചങ്ങലയ്ക്കിട്ടു ഷോക്കടിപ്പിച്ചു
ജുബ: ഇസ്ളാം മതം വിട്ട് ക്രിസ്തുമാര്‍ഗ്ഗം സ്വീകരിച്ചതിന് സുഡാനില്‍ യുവതിയെ ബന്ധുക്കള്‍ ഭ്രാന്തിയായി മുദ്രകുത്തി പീഢിപ്പിച്ചു.

ഖാര്‍ത്തൂമിലെ നൈല്‍ നദീ തീരമായ ഒംഡുര്‍മാനില്‍ അവാത്തിഫ് അബ്ദുള്ള കാക്രി (24) എന്ന യുവതിക്കാണ് യേശുക്രിസ്തുവിനെ സ്വീകരിച്ചതിന്റെ പേരില്‍ ക്രൂര പീഢനങ്ങള്‍ക്കിരയാകേണ്ടി വന്നത്.

ഒരു ബന്ധു സുവിശേഷം പറഞ്ഞതിന്റെ ഫലമായി അവാത്തിഫ് കഴിഞ്ഞ ജനുവരി 27-ന് യേശുക്രിസ്തുവിനെ രക്ഷകനും ദൈവവുമായി സ്വീകരിച്ച് ക്രിസ്ത്യാനിയായി. എന്നാല്‍ കടുത്ത മുസ്ളീം വിശ്വാസ കുടുംബമായ ഭര്‍ത്തൃ വീട്ടുകാരും സ്വന്തം വീട്ടുകാരും ഉള്‍പ്പെടെയാണ് യുവതിയ്ക്കെതിരെ രംഗത്തു വന്നത്.

രക്ഷിക്കപ്പെടുന്നതിന് ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് യുവതി തന്റെ ക്രിസ്തു വിശ്വാസത്തെക്കുറിച്ച് ഒരു ദര്‍ശനം കണ്ടിരുന്നു. താന്‍ ക്രിസ്തുവിനെ സ്വീകരിച്ച ദിവസം മുതല്‍ ഭര്‍ത്താവ് അവാത്തിഫിനെ വിശ്വാസത്തില്‍നിന്നും പിന്തിരിപ്പിക്കാനുള്ള കഠിന ശ്രമവും നടത്തിയിരുന്നു.

എന്നാല്‍ അവാത്തിഫ് തന്റെ വിശ്വാസ ജിവിതത്തില്‍ ഉറച്ചു നിന്നു. ഇതേത്തുടര്‍ന്ന് യുവതിയുടെ ബന്ധുക്കളെല്ലാവരും യുവതിയെ ഒരു ഭ്രാന്തിയായി മുദ്രകുത്തി. സമനില തെറ്റിയാണ് ഇസ്ളാം മതം വിട്ടതെന്നായിരുന്നു അവരുടെ വാദം.

ഇതേത്തുടര്‍ന്ന് ഭര്‍ത്താവ് യുവതിയെ ശരീരമാസകലം ഒരു ചങ്ങലയാല്‍ ബന്ധിച്ച് വീടിനുള്ളില്‍ ആക്കി ഇലക്ട്രിക് ഷോക്കും അടിപ്പിച്ചു. എന്നിട്ടും അവാത്തിഫ് പിന്മാറിയില്ല.

തുടര്‍ന്ന് മാനസിക രോഗം ആരോപിച്ച് ഒരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നിട്ടും അവാത്തിഫ് വിശ്വാസത്തില്‍നിന്നും പിന്മാറിയില്ല എന്ന് പ്രാദേശിക ക്രൈസ്തവര്‍ പറഞ്ഞു.

4 കുട്ടികളുടെ അമ്മയാണ് അവാത്തിഫ്. ദൈവമക്കള്‍ ഈ സഹോദരിയ്ക്കായി പ്രത്യേകം പ്രാര്‍ത്ഥിക്കുക.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.