ദൈവാലയത്തിലെ യാഗത്തിന് ചുവന്ന പശുക്കിടാക്കള്‍ ഉടന്‍ പ്രായപൂര്‍ത്തിയാകും

ദൈവാലയത്തിലെ യാഗത്തിന് ചുവന്ന പശുക്കിടാക്കള്‍ ഉടന്‍ പ്രായപൂര്‍ത്തിയാകും

Breaking News Middle East

യെരുശലേം ദൈവാലയത്തിലെ യാഗത്തിന് ചുവന്ന പശുക്കിടാക്കള്‍ ഉടന്‍ പ്രായപൂര്‍ത്തിയാകും
യെരുശഷലേം: യെഹൂദന്മാരുടെ ചിരകാല സ്വപ്നമായ മൂന്നാം യെരുശലേം ദൈവാലയം നിര്‍മ്മിക്കപ്പെട്ട് അതിലെ ശുശ്രൂഷയുടെ ഭാഗമായി യാഗം അര്‍പ്പിക്കാനായി തോറയിലും വിശുദ്ധ ബൈബിളിലും പരാമര്‍ശിക്കപ്പെട്ടിരിക്കുന്ന ചുവന്ന പശുക്കിടാക്കള്‍ പ്രായപൂര്‍ത്തിയായി വരുന്നു.

കഴിഞ്ഞ സെപ്റ്റംബറിലാണ് അഞ്ച് ചുവന്ന പശുക്കിടാക്കളെ യിസ്രായേലില്‍ എത്തിച്ചത്. പശുക്കുട്ടികള്‍ ഇപ്പോള്‍ യിസ്രായേലില്‍ സുരക്ഷിത സ്ഥാനത്ത് രഹസ്യമായി വളര്‍ത്തപ്പെടുന്നു.

400 വര്‍ഷത്തോളം യഹോവയുടെ സമാഗമന കൂടാരം നിലനിന്നിരുന്ന ശീലോവിലെ ഒരു സന്ദര്‍ശന കേന്ദ്രത്തിലേക്ക് ഇവയെ താമസിയാതെ മാറ്റുമെന്നാണ് റിപ്പോര്‍ട്ടുകള്‍ ‍. യിസ്രായേലിലെ ബോനേയില്‍ നിന്നുള്ള ബൈറോണ്‍സ്റ്റിന്‍സനാണ് അമേരിക്കയില്‍നിന്നും ചുവന്ന പശുക്കിടാങ്ങളെ എത്തിക്കാന്‍ സഹായിച്ചത്.

2024-ലെ പെസഹായുടെ കാലത്ത് എവിടെയെങ്കിലും ശുശ്രൂഷ നടത്താന്‍ സാദ്ധ്യതയുണ്ടെന്നാണ് വിശ്വസിക്കുന്നതായി സ്റ്റിന്‍സന്‍ പറഞ്ഞു. ആ സമയത്ത് പുശുക്കള്‍ക്ക് ഉചിതമായ പ്രായമുണ്ടാകും. അതുതന്നെയാണ് പ്രമാണവും പറയുന്നത്. ഈ ചുവന്ന പശുക്കിടാക്കള്‍ക്ക് ഇപ്പോള്‍ ഒന്നര വയസിനും 2 നും ഇടയില്‍ പ്രായമുണ്ട്.

ബൈബിളില്‍ പറഞ്ഞിരിക്കുന്ന ശുശ്രൂഷ ചടങ്ങ് പ്രകാരം ഇവയ്ക്ക് 3 വയസ് പ്രായമുണ്ടായിരിക്കണം. ആ സമയത്തിനുള്ളില്‍ അവയ്ക്ക് ഒരു ഊനമോ ചടങ്ങിന് അയോഗ്യതയുണ്ടാക്കുന്ന മറ്റെന്തെങ്കിലും, വെളുത്തതോ, കറുത്തതോ ആയ ഒരു മുടിപോലും ഉണ്ടാകയില്ല.

ശവം തൊട്ടതോ. മറ്റ് രീതികളില്‍ അശുദ്ധരായവരോ ആയ പുരോഹിതന്മാരല്ല ഈ ശുശ്രൂഷ നിര്‍വ്വഹിക്കേണ്ടത്. അവര്‍ വിശുദ്ധരായിരിക്കണം. ബൈബിളില്‍ സംഖ്യാപുസ്തകത്തില്‍ ഇതു സംബന്ധിച്ച് ദൈവം മോശയോടും അഹരോനോടും വ്യക്തമായി അരുളിച്ചെയ്തിട്ടുണ്ട്. “യഹോവ കല്‍പ്പിച്ച ന്യായപ്രമാണമെന്തെന്നാല്‍ ‍; കളങ്കവും ഊനമില്ലാത്തതും നുകം വെയ്ക്കാത്തതുമായ ഒരു ചുവന്ന പശുക്കിടാവിനെ നിന്റെ അടുക്കല്‍ കൊണ്ടുവരുവാന്‍ യിസ്രായേല്‍ മക്കളോട് പറക. നിങ്ങള്‍ അതിനെ പുരോഹിതനായ എലയാസറിന്റെ പക്കല്‍ ഏല്‍പ്പിക്കേണം.

അവന്‍ അതിനെ പാളയത്തിനു പുറത്തു കൊണ്ടുപോകയും ഒരുവന്‍ അതിനെ അവന്റെ മുമ്പില്‍ വച്ചു അറുക്കുകയും വേണം. പുരോഹിതനായ എലയാസര്‍ വിരല്‍കൊണ്ട് അതിന്റെ രക്തം കുറെ എടുത്ത് സമാഗമന കൂടാരത്തിന്റെ മുന്‍ഭാഗത്തിനു നേരെ ഏഴു പ്രാവശ്യം തളിക്കേണം. അതിന്റെ ശേഷം പശുക്കിടാവിനെ അവന്‍ കാണ്‍കെ ചുട്ടു ഭസ്മീകരിക്കേണം. അതിന്റെ തോലും മാസവും രക്തവും ചാണകവും കൂടെ ചുടേണം”. (സംഖ്യ 19: 1-5).

ചുവന്ന പശുക്കിടാവിന്റെ ചടങ്ങ് ഒലിവ് മലയ്ക്കും യെരുശലേം ദൈവാലയം നില്‍ക്കുന്ന സ്ഥലത്തേക്ക് നേരിട്ട് നോക്കുന്ന സ്ഥലത്തും നടക്കേണ്ടതുണ്ട്. 12 വര്‍ഷം മുമ്പ് വാങ്ങിയ ടെമ്പിള്‍ മൌണ്ടിന് (യെരുശലേം ദൈവാലയം നിലനിന്നിരുന്ന സ്ഥലം) നേരിട്ട് കിഴക്കുള്ള ഭൂമി ആ രണ്ട് മാനദണ്ഡങ്ങളും ഒത്തുവരുന്ന ഒലിവ് മലയിലെ ആ ഭൂമി റബ്ബി യിത്ഷാക്ക് മാമോയുടെ ഉടമസ്ഥതയിലാണ്.

യിസ്രായേലിന്റെ ചരിത്രം കാത്തുസൂക്ഷിക്കുകയും ഭാവി തലമുറയെ ബോധവത്ക്കരിക്കാന്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഒരു സംഘടനയായ ഉവ്നെ യെരുശലേമിനൊപ്പമാണ് മാമോ.

ടെമ്പിള്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഇപ്പോള്‍ 9 വിശുദ്ധന്മാരായ പുരോഹിതന്മാരുണ്ട്. അവര്‍ ജനിച്ചത് ആശുപത്രിയിലല്ല. വീട്ടിലാണ് കാരണം അവര്‍ പുരോഹിതന്മാരാണ്. അവര്‍ ഇന്നുവരെ ഒരു സെമിത്തേരിയിലും പോയിട്ടില്ല. അത്തരം സാഹചര്യത്തിലാണ് മാതാപിതാക്കള്‍ അവരെ വളര്‍ത്തിയത്.

“അവര്‍ വിശുദ്ധരാണ്. അവര്‍ പുരോഹിതന്മാരാണ് ഞങ്ങള്‍ക്ക് ഇപ്പോള്‍ ചുവന്ന പശുക്കിടാക്കള്‍ ഉണ്ട്. ഞങ്ങള്‍ക്ക് ഭൂമിയുണ്ട്. ഞങ്ങള്‍ എല്ലാം തയ്യാറാക്കിക്കഴിഞ്ഞു. നമുക്ക് ഇനി ഒന്നര വര്‍ഷം കൂടി കാത്തിരിക്കാം”.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.