യിസ്രായേലിന്റെ എതിരാളിയായിട്ടും സൌദി അറേബ്യ യിസ്രായേല്‍ വിരുദ്ധ സോഷ്യല്‍ മീഡിയ പ്രവര്‍ത്തനം തകര്‍ത്തു

യിസ്രായേലിന്റെ എതിരാളിയായിട്ടും സൌദി അറേബ്യ യിസ്രായേല്‍ വിരുദ്ധ സോഷ്യല്‍ മീഡിയ പ്രവര്‍ത്തനം തകര്‍ത്തു

Breaking News Middle East

യിസ്രായേലിന്റെ എതിരാളിയായിട്ടും സൌദി അറേബ്യ യിസ്രായേല്‍ വിരുദ്ധ സോഷ്യല്‍ മീഡിയ പ്രവര്‍ത്തനം തകര്‍ത്തു

റിയാദ്: നിലവില്‍ യിസ്രായേലിന്റെ ഔദ്യോഗിക ശത്രുവായിരിക്കെ ഹമാസിനോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാനും യഹൂദ രാഷ്ട്രത്തിനെതിരായ പ്രേരണ പ്രകടിപ്പിക്കാനും സോഷ്യല്‍ മീഡിയായില്‍ എത്തിയ സൌദി പൌരന്മാരെ സൌദി അറേബ്യ അറസ്റ്റു ചെയ്യുന്നതായി മാധ്യമ റിപ്പോര്‍ട്ട്.

യിസ്രായേലുമായുള്ള ബന്ധം സാധാരണ നിലയിലാക്കുന്നതുള്‍പ്പെടെയുള്ള അമേരിക്കയുമായുള്ള നയതന്ത്ര കരാര്‍ മുന്നോട്ടു കൊണ്ടുപോകാനുള്ള താല്‍പ്പര്യത്തെ അടിസ്ഥാനമാക്കിയാണ് സൌദിയുടെ അപ്രതീക്ഷിതമായ അടിച്ചമര്‍ത്തലിനു പ്രേരണയായതെന്നാണ് വിശകലന വിദഗ്ദ്ധര്‍ പങ്കുവെയ്ക്കുന്നത്.

റിയാദും വാഷിംഗ്ടണും തമ്മിലുള്ള വിശാലമായ ചര്‍ച്ചകളുമായി ഈ സൌദി നടപടികള്‍ ബന്ധപ്പെട്ടിരിക്കുന്നുവെന്ന് അമേരിക്കന്‍ ഉദ്യോഗസ്ഥന്‍ നിര്‍ദ്ദേശിച്ചു.

ഒരു പ്രമുഖ മാധ്യമം റിപ്പോര്‍ട്ടു ചെയ്യുന്നു. സാദ്ധ്യതയുള്ള ഇടപാടിന് കാര്യമായ പ്രാധാന്യമുണ്ട്. ഈ മേഖലയില്‍ യു.എസ്. സ്വാധീനം ശക്തിപ്പെടുന്നതിനൊപ്പം യിസ്രായേലിന്റെയും സൌദി അറേബ്യയുടെയും സുരക്ഷ ശക്തിപ്പെടുത്തണമെന്ന് വാഗ്ദാനം ചെയ്യുന്നു.

യിസ്രായേലുമായുള്ള നോര്‍മലൈസേഷന്‍ അതിന്റെ ഒരു പ്രധാന ഘടകമായി യു.എസ്.-സൌദി ഇടപാടില്‍ സൌദികള്‍ക്ക് നൂതന അമേരിക്കന്‍ ആയുധങ്ങള്‍ ഉപയോഗിക്കുന്നതിനും സെന്‍സിറ്റീവ് മേഖലകളില്‍ ചൈനീസ് സാങ്കേതിക വിദ്യ നിയന്ത്രിക്കുന്നതിനുമുള്ള പ്രതിബദ്ധതകള്‍ക്കും സെനറ്റിന്റെ അംഗീകാരം ഉള്‍പ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. റിപ്പോര്‍ട്ടില്‍ പറയുന്നു.