യു.എസ്. മിഷണറി പൈലറ്റും സഹപ്രവര്‍ത്തകരും മൊസാംബിക് ജയിലില്‍നിന്നും മോചിതരായി
ആഫ്രിക്കന്‍ രാഷ്ട്രമായ മൊസാംബിക്കില്‍ യുദ്ധത്തില്‍ തകര്‍ന്ന പ്രദേശങ്ങളില്‍ മിഷന് പ്രവര്‍ത്തനങ്ങള്‍ നടത്തിയ യു.എസ്. മിഷണറി പൈലറ്റിനും സഹപ്രവര്‍ത്തകരായ രണ്ടു ആഫ്രിക്കന്‍ പൌരന്മാര്ക്കും ജയില്‍മോചനം.
യു.എസ്. ആസ്ഥാനമായ മിഷന് ഏവിയേഷന്‍ ഫെലോഷിപ്പ് (എംഎഎഫ്) എന്ന മിഷണറി സംഘടനയുടെ പ്രവര്‍ത്തകരായ പൈലറ്റ് റയാന് കോഹറും, ഡബ്ളിയു ജെ ഡുപ്ളെസിസും, എറിക് ഡ്രൈയുമാണ് കഴിഞ്ഞ ചൊവ്വാഴ്ച ജയില്‍ മോചിതരായത്.
എന്നാല്‍ മൂവരും മൊസാമ്പിക്കില്‍ തന്നെ തുടരേണ്ടതുണ്ട്. കാരണം കേസിന്റെ നടപടി ക്രമങ്ങളുള്ളതുകൊണ്ടാണ്.
മൂവരും കഴിഞ്ഞ നവംബര്‍ മാസത്തിലാണ് അറസ്റ്റിലായത്.
മൊസാംബിക്കിലെ വടക്കേ അറ്റത്തെ പ്രവിശ്യയായ കോബോ ഡെല്‍ഗാഡോയിലെ ഒരു ആരാധനാലയത്തിലേക്കു പോകുന്ന വിമാനത്തില്‍ വിറ്റാമിനുകളും മറ്റു വസ്തുക്കളും കൊണ്ടുപോകാനുള്ള തയ്യാറെടുപ്പിനിടയിലാണ് മൂവരും അറസ്റ്റു വരിച്ചത്.
ഇവര്‍ കലാപകാരികളെ സഹായിക്കുന്നു എന്ന സംശയത്തിന്റെ പേരിലായിരുന്നു അറസ്റ്റ്. എന്നാല്‍ ഇതുവരെ ഇവര്‍ ചെയ്ത കുറ്റം കണ്ടെത്താനായിട്ടില്ല.
ഇവര്‍ പ്രാദേശിക പങ്കാളിയായ അംബാഡിസര്‍ ഏവിയേഷന്‍ വഴിയായി 2014 മുതല്‍ ഓരോ വര്‍ഷവും വിവിധ അനാഥാലയങ്ങളിലേക്ക് മരുന്നുകളും സാധനങ്ങളും എത്തിക്കുന്നുണ്ട്.

