മ്യാന്‍മറില്‍ വിശ്വാസികള്‍ക്ക് ജയിലില്‍ ക്രൂരമര്‍ദ്ദനം; ഒടുവില്‍ മോചനം

മ്യാന്‍മറില്‍ വിശ്വാസികള്‍ക്ക് ജയിലില്‍ ക്രൂരമര്‍ദ്ദനം; ഒടുവില്‍ മോചനം

Breaking News Middle East Top News

മ്യാന്‍മറില്‍ വിശ്വാസികള്‍ക്ക് ജയിലില്‍ ക്രൂരമര്‍ദ്ദനം; ഒടുവില്‍ മോചനം
കച്ചിന്‍ ‍: മ്യാന്‍മറില്‍ പട്ടാളം അധികാരത്തില്‍ വന്നശേഷം നടത്തിയ റെയ്ഡില്‍ അറസ്റ്റു ചെയ്ത് ജയിലില്‍ അടച്ച ക്രൈസ്തവര്‍ക്ക് ക്രൂര മര്‍ദ്ദനത്തിനുശേഷം മോചനം.

ഫെബ്രുവരി 28-ന് ഷാന്‍ സംസ്ഥാനത്തെ ലാഷിയോയിലെ കച്ചിന്‍ ബാപ്റ്റിസ്റ്റ് കണ്‍വന്‍ഷന്‍ സെന്ററില്‍ ആരാധനയില്‍ പങ്കെടുത്ത 14 ക്രൈസ്തവരെയാണ് കസ്റ്റഡിയില്‍ എടുത്തത്.

ഇവരെ തടവറകളില്‍ പാര്‍പ്പിച്ച് ക്രൂരമായി മര്‍ദ്ദിക്കുകയും പീഢിപ്പിക്കുകയും ചെയ്തു. പലരും അബോധാവസ്ഥയില്‍ ആകുകവരെയുണ്ടായി.

സംസാരിക്കുവാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ് പിന്നീട് ഇവരെ വിട്ടയച്ചത്. ജയില്‍ മോചിതരായവര്‍ തങ്ങളുടെ ഭവനങ്ങളിലേക്ക് തിരികെയെത്തിയെങ്കിലും വേദനയുടെ അനുഭവങ്ങളാണ് പങ്കുവെച്ചത്.