ഇന്ത്യയില്‍ 10 ദശലക്ഷം പേര്‍ക്ക് ഓര്‍മ്മക്കുറവെന്ന് പഠനം
ന്യൂഡെല്‍ഹി: രാജ്യത്ത് 60 വയസും അതിനു മുകളിലും പ്രായമുള്ള 10 ദശലക്ഷം പേര്‍ക്ക് ഓര്‍മ്മക്കുറവ് ഉണ്ടായിരിക്കാമെന്ന് അന്താരാഷ്ട്ര പഠനം.
യു.എസിലെയും, യുകെ.യിലെയും രോഗത്തിന്റെ വ്യാപന നിരക്ക് താരതമ്യപ്പെടുത്തിയാണ് ഗവേഷകര്‍ ഇത്തരമൊരു നിഗമനത്തില്‍ എത്തിച്ചേര്‍ന്നത്. സറേ, കാലിഫോര്‍ണിയ, മിഷിഗണ്‍ സര്‍വ്വകലാശാലകള്‍ , ഓള് ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ന്യൂഡെല്‍ഹി എന്നിവിടങ്ങളില്‍ നിന്നുള്ള ഗവേഷക സംഘമാണ് പഠനം നടത്തിയത്.
സെമി-സൂപ്പര്‍ വൈസ്ഡ് മെഷീന് ലേണിംഗ് എന്നറിയപ്പെടുന്ന ഒരു ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) സാങ്കേതികത ഉപയോഗിച്ച് ഇന്ത്യയില്‍ ഈ പ്രായത്തിലുള്ള 31,477 പേരുടെ വിവരങ്ങള്‍ ഗവേഷകര്‍ പരിശോധിച്ചു.
ഇന്ത്യയില്‍ 60 വയസും അതില്‍ കൂടുതലോ പ്രായമുള്ളവരില്‍ ഡിമെന്‍ഷ്യയുടെ വ്യാപന നിരക്ക് 8.44 ശതമാനമായിരിക്കുമെന്ന് ന്യൂറോ എപ്പിഡെമിയോളജി ജേണലില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇത് രാജ്യത്തെ 10.08 ദശലക്ഷം മുതിര്‍ന്നവര്‍ക്ക് തുല്യമാണ്. യു.എസ്. 8.8 ശതമാനം, യു.കെ. 9 ശതമാനം, ജര്‍മ്മിനി, ഫ്രാന്‍സ് 8.05 ശതമാനത്തിനും 9 ശതമാനത്തിനു ഇടയിലാണ്.

