സാമ്പത്തിക മാന്ദ്യം; ക്രൈസ്തവര്‍ക്ക് സഹായഹസ്തവുമായി മിഷന്‍ സംഘടന

സാമ്പത്തിക മാന്ദ്യം; ക്രൈസ്തവര്‍ക്ക് സഹായഹസ്തവുമായി മിഷന്‍ സംഘടന

Breaking News Global Top News

സാമ്പത്തിക മാന്ദ്യം; ശ്രീലങ്കന്‍ ക്രൈസ്തവര്‍ക്ക് സഹായഹസ്തവുമായി മിഷന്‍ സംഘടന

കൊളംബോ: കടുത്ത സാമ്പത്തിക മാന്ദ്യം അനുഭവിക്കുന്ന ശ്രീലങ്കയില്‍ ജനങ്ങള്‍ ദുരിതത്തിലാണ്.

സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ദ്വീപില്‍ ഭക്ഷ്യ ക്ഷാമവും ഇന്ധന ക്ഷാമവും അതിരൂക്ഷമായപ്പോള്‍ ലോകത്തിന്റെ വിവിധയിടങ്ങളിലുള്ള നിരവധി ക്രൈസ്തവര്‍ ശ്രീലങ്കയ്ക്കുവേണ്ടി പ്രാര്‍ത്ഥിക്കുവാനിടയായി.

2022 ഫെബ്രുവരിയെ അപേക്ഷിച്ച് 2023 ഫെബ്രുവരിയില്‍ ഭക്ഷ്യ സാധനങ്ങളുടെ വില 54 ശതമാനം വരെ ഉയരുകയുണ്ടായി. ആഹാരസാധനങ്ങള്‍ കിട്ടാക്കനിയായി. ഒട്ടനവധി സ്കൂളുകള്‍ അടച്ചിട്ടു. ആശുപത്രിയില്‍ രോഗികളെയും ക്ഷീണിതരെയും കൊണ്ടു നിറഞ്ഞു.

ശ്രീലങ്കയില്‍ അന്താരാഷ്ട്ര മിഷന്‍ സംഘടനയായ ബര്‍ണബാസ് ഫണ്ട് കടുത്ത ദാരിദ്ര്യത്തില്‍ കഴിയുന്ന 286 ക്രിസ്ത്യന്‍ കുടുംബങ്ങള്‍ക്ക് ഭക്ഷ്യസാധനങ്ങള്‍ ഉള്‍പ്പെടെ വിതരണം ചെയ്തു. അരി, ഗോതമ്പ്, പയറുവര്‍ഗ്ഗങ്ങള്‍ ‍, സോയ, ഉപ്പ്, മുളക്, പഞ്ചസാര, ഉരുളന്‍കിഴങ്ങ്, പാക്ക് ചെയ്ത മത്സ്യം, പാചക എണ്ണ, ഉള്ളി, വാഷിംഗ്പൊടി, സോപ്പ് എന്നിവ വിതരണം ചെയ്തു.

കൂടാതെ ചിലര്‍ക്ക് കോഴിക്കുഞ്ഞുങ്ങള്‍ ‍, പച്ചക്കറി വിത്തുകള്‍ എന്നിവയും വിതരണം ചെയ്തു. ഇപ്പോഴും ഏകദേശം 2000ത്തോളം ക്രൈസ്തവര്‍ കടുത്ത ദാരിദ്ര്യം നേരിടുന്നു.

അവര്‍ക്കായും സംഘടന സഹായ ഹസ്തം നീട്ടാനുള്ള പരിശ്രമത്തിലാണ്. ബുദ്ധമത ഭൂരിപക്ഷ രാഷ്ട്രമായ ഈ ദ്വീപില്‍ 8 ശതമാനം മാത്രമാണ് ക്രൈസ്തവര്‍ ‍.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.