ഗുജറാത്തിലെ കത്തോലിക്കാ സ്കൂളില്‍ ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങള്‍ വയ്ക്കണമെന്ന്
അഹമ്മദാബാദ്: ഗുജറാത്തിലെ ന്യൂനപക്ഷ വിഭാഗം നടത്തുന്ന സ്കൂളില്‍ ഹിന്ദുത്വ വാദികളുടെ ഭീഷണി. കത്തോലിക്കാ സഭയുടെ നിയന്ത്രണത്തില്‍ നടത്തുന്ന അംഗലി നഗരത്തിലെ സെന്റ് മേരീസ് സെക്കന്ററി സ്കൂളില്‍ ഹിന്ദു ദൈവങ്ങളുടെയും, ആചാര്യന്മാരുടെയും ചിത്രങ്ങള്‍ ക്ളാസ് മുറികളിലും സ്കൂള്‍ ഓഫീസിലും സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് സ്കൂള്‍ അധികൃതരെ സമീപിച്ചിരിക്കുകയാണ് ഹിന്ദുത്വ വാദികള്‍ .
25 വര്‍ഷമായി നടത്തപ്പെടുന്ന സ്കൂളില്‍ ഫെബ്രുവരി 20-ന് ബജ്റംഗ്ദള്‍ -വിശ്വഹിന്ദു പ്രവര്‍ത്തകരെത്തി സ്വരത്സ്വതി, ഭാരത്മാതാ, ഹനുമാന്‍ തുടങ്ങിയ ദൈവങ്ങളുടെ ചിത്രങ്ങള്‍ ക്ളാസ് മുറികളില്‍ പതിപ്പിക്കണമെന്നായിരുന്നു സംഘത്തിന്റെ ആവശ്യം.
രാവിലെ 10 മണിയോടെ എത്തിയ സംഘം വൈകിട്ട് അഞ്ചുമണിയോടെയാണ് പിരിഞ്ഞു പോയതെന്നും സ്കൂള്‍ അധികൃതര്‍ പറഞ്ഞു. സംഭവം ആസൂത്രിതമാണെന്ന് ഫാ. ടെലിസ് ഫെര്‍ണാണ്ടസ് പറഞ്ഞു.
സംഭവത്തില്‍ ഗുജറാത്ത് എജ്യൂക്കേഷന്‍ ബോര്‍ഡ് ഓഫ് കാത്തലിക് ഇന്‍സ്റ്റിറ്റ്യൂഷന്‍സ് പോലീസ് സംരക്ഷണം വേണമെന്ന ആവശ്യം ഉന്നയിച്ചു.
സ്കൂളിനു നേരെ ആക്രമണ സാധ്യത നിലനില്‍ക്കുന്നുണ്ടെന്നും ബോര്‍ഡ് സെക്രട്ടറി പറഞ്ഞു.
ഹിന്ദുത്വ വാദികളുടെ ആവശ്യം ജനാധിപത്യ രാജ്യത്ത് അംഗീകരിക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

