ലോകത്ത് ഏറ്റവും മോശം ഡ്രൈവിംഗ് ഇന്ത്യയിലെന്ന് റിപ്പോര്‍ട്ട്
ലോകത്ത് ഏറ്റവും മോശം രീതിയില്‍ വാഹനം ഓടിക്കുന്നവരുടെ പട്ടികയില്‍ ഇന്ത്യ മുന്നില്‍ .
ഇന്‍ഷുറന്‍സസ് വിദഗ്ദ്ധര്‍ പുറത്തു വിട്ട റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയുടെ സ്ഥാനം നാലാമതാണ്.
ട്രാഫിക് ഇന്‍ഡെക്സ്, റോഡിന്റെ നിലവാരം, സ്പീഡ് ലിമിറ്റ്, വാഹനാപകടങ്ങളിലൂടെ ഉണ്ടാകുന്ന മരണ നിരക്ക്, ഡ്രൈവിംഗിനിടയിലെ മദ്യപാനം, സോഷ്യല്‍ മീഡിയ സെന്റിമെന്റ്സ് എന്നീ ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് പട്ടിക പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ഈ ഘടകങ്ങള്‍ പ്രകാരം 3.91 സ്കോറാണ് ഇന്ത്യയ്ക്കുള്ളത്.
മോശം ഡ്രൈവിങ്ങുള്ള രാജ്യങ്ങളില്‍ ഒന്നാം സ്ഥനത്തുള്ള തായ്ലന്റിന്റെ സ്കോര്‍ 2.17 ആണ്. ഈ പട്ടികയില്‍ രണ്ടാം സ്ഥാനത്ത് പെറുവും മൂന്നാം സ്ഥാനത്ത് ലെബനനുമാണ്. അഞ്ചാം സ്ഥാനം മലേഷ്യയ്ക്കാണ്.
ഏറ്റവും മികച്ച ഡ്രൈവിംഗ് ജപ്പാനിലാണ്. 4.57 സ്കോറാണുള്ളത്. നെതര്‍ലാന്‍ഡ്, നോര്‍വേ, എസ്റ്റോണിയ, സ്വീഡന് എന്നീ രാജ്യങ്ങളാണ് യഥാക്രമം ജപ്പാന് പിന്നില്‍ മികച്ച ഡ്രൈവിങ്ങുള്ള രാജ്യങ്ങള്‍ .
ഇന്ത്യയ്ക്ക് ഏറ്റവും മോശം ഡ്രൈവിങ്ങുള്ള സ്ഥലം ഡല്‍ഹിയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മുംബൈ, ബംഗളുരു, ചെന്നൈ, ഹൈദരാബാദ് എന്നിവയും മോശക്കാരുടെ പട്ടികയിലാണ്.
50 രാജ്യങ്ങളെയാണ് സര്‍വ്വേയ്ക്കായി ഇന്‍ഷുറന്‍സ് വിദഗ്ദ്ധര്‍ തിരഞ്ഞെടുത്തത്. റോഡുകളുടെ കാര്യത്തിലും കാല്‍നട യാത്രക്കാരുടെ സുരക്ഷയിലും ജപ്പാന് മുന്നില്‍ നില്ക്കുന്നു.

