ജയിലില്‍ കഴിഞ്ഞിരുന്ന സുവിശേഷകന് പിതാവിനെ ശുശ്രൂഷിക്കാന്‍ ജാമ്യം ലഭിച്ചു
ബീജിംഗ്: ചൈനയിലെ ഗ്രാമങ്ങളില്‍ സുവിശേഷം എത്തിച്ചതിനു ജയില്‍ ശിക്ഷ അനുഭവിച്ചു വന്നിരുന്ന സുവിശേഷകന് കോവിഡ് രോഗിയായ പിതാവാനെ ശുശ്രൂഷിക്കാന്‍ ജാമ്യം ലഭിച്ചു.
ചൈനയിലെ തുറമുഖ നഗരമായ വെന്ഷോയു സ്വദേശിയായ ലിന് ഷിയു സൂയിയ്ക്കാണ് കോടതി ജാമ്യം നല്‍കിയത്. തന്റെ പിതാവ് കോവിഡ് ബാധിതനായി ക്ളേശം സഹിക്കുന്നതിനെത്തുടര്ന്ന് ശുശ്രൂഷിക്കാന്‍ വേണ്ടിയാണ് മോചനം.
ലിന് തന്റെ ജന്മ നാട്ടില്‍നിന്നും 2000 കിലോമീറ്റര്‍ അകലെയുള്ള ഗ്രാമങ്ങളില്‍ യേശുക്രിസ്തുവിന്റെ സുവിശേഷം പ്രസംഗിക്കുകയും അനേകരെ ക്രിസ്തുവിങ്കലേക്ക് ആകര്‍ഷിക്കുകയും ചെയ്തു.
ഇതില്‍ ഭയന്ന ചൈനീസ് പബ്ളിക് സെക്യൂരിറ്റി ബ്യൂറോ ലിന് ഷിയു സൂചിയെ കഴിഞ്ഞ ജൂണില്‍ അറസ്റ്റു ചെയ്യുകയും 6 മാസമായി തടവില്‍ വയ്ക്കുകയുമായിരുന്നു.
അനിയന്ത്രിതമായി കൂടിവരവു നടത്തുകയും പണം വിനിയോഗിക്കുകയും ചെയ്തു എന്ന കുറ്റം ചുമത്തിയായിരുന്നു അറസ്റ്റ്. ലിന്നെ വിട്ടയയ്ക്കാന് കുടുംബവും ദൈവസഭയും പ്രാര്‍ത്ഥിച്ചു വരികയായിരുന്നു.
ഇതിനിടയ്ക്കാണ് കഴിഞ്ഞ മാസം പിതാവ് കോവിഡ് ബാധിച്ച് അപകടനിലയിലായത്. ഇതേത്തുടര്‍ന്നു കഴിഞ്ഞ മാസം 14-നു അധികാരികള്‍ ലിനിനെ വിട്ടയച്ചു. ഭാര്യ ലി ചുന്‍ ക്വിങ് ദൈവത്തിന്റെ അത്ഭുത പ്രവര്‍ത്തിയെന്ന് പ്രതികരിച്ചു.

