മതംമാറാന്‍ വിസമ്മതിച്ചു; ക്രിസ്ത്യന്‍ പെണ്‍കുട്ടിക്കു നേരെ ആസിഡ് ആക്രമണം

മതംമാറാന്‍ വിസമ്മതിച്ചു; ക്രിസ്ത്യന്‍ പെണ്‍കുട്ടിക്കു നേരെ ആസിഡ് ആക്രമണം

Breaking News Global Top News

മതംമാറാന്‍ വിസമ്മതിച്ചു; ക്രിസ്ത്യന്‍ പെണ്‍കുട്ടിക്കു നേരെ ആസിഡ് ആക്രമണം

ലാഹോര്‍ ‍: പാക്കിസ്ഥാനില്‍ ക്രിസ്ത്യന്‍ പെണ്‍കുട്ടിക്കു നേരെ മുസ്ളീം യുവാവിന്റെ ആസിഡ് ആക്രമണം. കറാച്ചിയിലെ കലാപുള്‍ ഏരിയായില്‍ മസും ഷാ കോളനിയിലെ സുനിത മസി (19) ക്കു നേരെയാണ് സമീപവാസിയായ കമ്രാന്‍ അള്ളാഹു ബുക്സ് എന്ന മുസ്ളീം ആക്രമണം നടത്തിയത്.

ഫെബ്രുവരി ഒന്നിനു ബുധനാഴ്ച രാവിലെ സുനിത ജോലിക്കായി വീട്ടില്‍ നിന്നും ഇറങ്ങി കന്റോണ്‍മെന്റ് ബസ് സ്റ്റോപ്പില്‍ ബസ് കാത്തു നില്‍ക്കുകയായിരുന്നു. കമ്രാന്‍ കൈയ്യില്‍ കരുതിയിരുന്ന ആസിഡ് സുനിതയുടെ ദേഹത്ത് തളിച്ചശേഷം ഓടി മറയുകയായിരുന്നുവെന്ന് സുനിതയുടെ അങ്കിള്‍ ജോണ്‍ മസി പറഞ്ഞു.

സുനിതയുടെ മുഖത്തും, കണ്ണിലും കൈകാലുകളിലും ആസിഡ് വീണു പൊള്ളലേറ്റു. 20 ശതമാനം ശരീരത്തിനു പൊള്ളലേറ്റു. സുനിത ഇപ്പോള്‍ ആശുപത്രിയില്‍ വേദനയില്‍ കഴിയുന്നു. കമ്രാനുമായി സുഹൃദ് ബന്ധം സ്ഥാപിക്കാനും ക്രിസ്തു മാര്‍ഗ്ഗം വിട്ട് ഇസ്ളാം മതത്തിലേക്കു ചേരുവാനും ഇയാള്‍ സുനിതയെ നിരന്തരം പ്രലോഭിപ്പിച്ചിരുന്നു.

എന്നാല്‍ സുനിത തന്റെ ദൈവവിശ്വാസത്തില്‍ ഉറച്ചു നില്‍ക്കുകയും കമ്രാനുമായി ബന്ധം സ്ഥാപിക്കുവാന്‍ താല്‍പ്പര്യം കാണിച്ചതുമില്ലെന്നു അങ്കിള്‍ പറഞ്ഞു. സുനിതയുടെ മാതാപിതാക്കള്‍ നേരത്തെ മരിച്ചു പോയി.

ഇപ്പോള്‍ സുനിതയും സഹോദരിയും മാത്രമാണ് വീട്ടില്‍ കഴിയുന്നത്. ഉപജീവനത്തിനായി ജോലിക്ക് പോകാറുണ്ട്. തന്നെ കമ്രാന്‍ ശല്യം ചെയ്യുന്നതായി സുനിത കമ്രാന്റെ മാതാപിതാക്കളോട് നേരത്തെ പറഞ്ഞിരുന്നു.

എന്നാല്‍ അവര്‍ നിയന്ത്രിച്ചില്ലെന്നും പരാതിയുണ്ട്. സംഭവത്തില്‍ സുനിതയും ബന്ധുക്കളും പോലീസില്‍ പരാതി നല്‍കിയതിനെത്തുടര്‍ന്നു പോലീസ് കമ്രാനെ കസ്റ്റഡിയിലെടുത്തു കേസ് രജിസ്റ്റര്‍ ചെയ്തു.

ശാരീരികവും മാനസികവുമായി തകര്‍ന്ന സുനിത ഭീതിയോടെയാണ് കഴിയുന്നത്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.