മതന്യൂനപക്ഷങ്ങളെ അവഹേളിക്കുന്ന പരാമര്‍ശങ്ങള്‍ ഒഴിവാക്കണമെന്ന് സുപ്രീം കോടതി

മതന്യൂനപക്ഷങ്ങളെ അവഹേളിക്കുന്ന പരാമര്‍ശങ്ങള്‍ ഒഴിവാക്കണമെന്ന് സുപ്രീം കോടതി

Breaking News India

മതന്യൂനപക്ഷങ്ങളെ അവഹേളിക്കുന്ന പരാമര്‍ശങ്ങള്‍ ഒഴിവാക്കണമെന്ന് സുപ്രീം കോടതി

ന്യൂഡെല്‍ഹി: ബിജെപി നേതാവിന്റെ ഹര്‍ജിയില്‍ നിന്ന് മതന്യൂനപക്ഷങ്ങളെ അവഹേളിക്കുന്ന പരാമര്‍ശങ്ങള്‍ ഒഴിവാക്കണമെന്ന് സുപ്രീം കോടതി.

നിര്‍ബന്ധിത മതപരിവര്‍ത്തനങ്ങള്‍ക്കെതിരെ ബിജെപി നേതാവ് അശ്വിനി ഉപാധ്യായ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ നിര്‍ദ്ദേശം.

വിഷയത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് ക്രിസ്ത്യന്‍ സംഘടനകള്‍ക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ ദുഷ്യന്ത് ദവെ ഹാജരായി. ജസ്റ്റിസുമാരായ എം.ആര്‍ ഷായും, എസ് രവിന്ദ്ര ഭട്ടുമാണ് ഹര്‍ജി പരിഗണിച്ചത്.

മറ്റ് മത വിഭാഗങ്ങളെ അവഹേളിക്കുന്ന പരാമര്‍ശങ്ങള്‍ ഹര്‍ജിയിലുണ്ടെന്ന് ദുഷ്യന്ത് ദവെ ചൂണ്ടിക്കാണിച്ചു. ചില മതവിഭാഗങ്ങള്‍ കൊലപാതകങ്ങളും ബലാല്‍സംഗങ്ങളും തുടര്‍ന്നു വരുന്നുവെന്നാണ് ബിജെപി നേതാവിന്റെ ഹര്‍ജിയില്‍ പറയുന്നത്.

ന്യൂനപക്ഷങ്ങള്‍ക്കെതിരായ ഇത്തരം പരാമര്‍ശങ്ങള്‍ സുപ്രീം കോടതിയില്‍ അനുവദിക്കുന്നത് ഭയാനകമായ സൂചനയാണ് നല്‍കുന്നതെന്നും ദവെ വാദിച്ചു.

ജനുവരി 9-ന് കേസ് വീണ്ടും വാദിക്കും. ഇന്ത്യയിലെ ഹിന്ദുക്കളുടെ എണ്ണം 2001-ല്‍ 86 ശതമാനമായിരുന്നുവെന്നും 2011 ആയപ്പോള്‍ ഇത് 79 ശതമാനമായി കുറഞ്ഞുവെന്നും ഇത്തരത്തില്‍ മുന്നോട്ടുപോയാല്‍ ഹിന്ദുക്കള്‍ ന്യൂനപക്ഷമാകുമെന്നും ബിജെപി നേതാവിന്റെ ഹര്‍ജിയില്‍ പറയുന്നുണ്ട്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.