സമൂഹ മാധ്യമങ്ങളില്‍ കുട്ടികള്‍ക്ക് അക്കൌണ്ട് തുടങ്ങുന്നതില്‍ കര്‍ശന നിയന്ത്രണം
ന്യൂഡെല്‍ഹി: പ്രായപൂര്‍ത്തിയാകാത്തവര്‍ക്കു സമൂഹമാധ്യമങ്ങളില്‍ അക്കൌണ്ട് തുടങ്ങുന്നതിനു രക്ഷിതാക്കളുടെ സമ്മതം വേണമെന്ന വ്യവസ്ഥയുമായി പുതിയ വിവര സുരക്ഷ ബില്ലുമായി കേന്ദ്രം.
ഇപ്പോള്‍ 13 വയസ്സിനു മുകളിലുള്ളവര്‍ക്ക് സ്വയം സാക്ഷ്യപ്പെടുത്തി സമൂഹമാധ്യമങ്ങളില്‍ അക്കൌണ്ട് നിര്‍മ്മിക്കാം.
രക്ഷിതാക്കളുടെ സമ്മതം ലഭിച്ചാലും കുട്ടികളുടെ ഡേറ്റ ദോഷകരമായ രീതിയില്‍ നിരീക്ഷിക്കുകയും ഉപയോഗിക്കുകയും ചെയ്യാന്‍ പാടില്ലെന്ന വ്യവസ്ഥയുണ്ട്.
വ്യക്തികളുടെ വിവരങ്ങള്‍ സംരക്ഷിക്കുന്നതില്‍ വീഴ്ച വരുത്തുന്നവര്‍ക്കും സമ്മതമില്ലാതെ വാണിജ്യ മാര്‍ക്കറ്റിംഗ് ആവശ്യങ്ങള്‍ക്ക് ഉള്‍പ്പെടെ വ്യക്തിഗത വിവരങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്കും ഉയര്‍ന്ന പിഴ ഈടാക്കും എന്നീ വ്യവസ്ഥകളും പുതിയ വിവര സുരക്ഷാ ബില്ലിലുണ്ട്.
പുതുക്കിയ വിവര സുരക്ഷാ ബില്ലിന്റെ കരട് കേന്ദ്ര ഇലക്ട്രോണിക്, ഐടി മന്ത്രാലയം വെള്ളിയാഴ്ചയാണ് പുറത്തിറക്കിയത്.

