സ്വവര്‍ഗ്ഗ വിവാഹത്തിന് നിയമ സാധുത: സുപ്രീം കോടതി നോട്ടീസ് അയച്ചു

സ്വവര്‍ഗ്ഗ വിവാഹത്തിന് നിയമ സാധുത: സുപ്രീം കോടതി നോട്ടീസ് അയച്ചു

Breaking News India

സ്വവര്‍ഗ്ഗ വിവാഹത്തിന് നിയമ സാധുത: സുപ്രീം കോടതി നോട്ടീസ് അയച്ചു

ന്യൂഡെല്‍ഹി: സ്വവര്‍ഗ്ഗ വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ അനുമതി തേടിയുള്ള ഹര്‍ജികള്‍ പരിഗണിച്ച സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിനും അറ്റോര്‍ണി ജനറല്‍ ആര്‍ ‍.

വെങ്കിട്ടരമണിക്കും നോട്ടീസ് അയച്ചു. സ്പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഹൈദരാബാദില്‍ താമസക്കാരായ സ്വവര്‍ഗ്ഗ പങ്കാളികള്‍ നല്‍കിയ ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസ് ഹിമ കോഹ്ളി എന്നിവരടങ്ങിയ ബെഞ്ച് നോട്ടീസ് അയച്ചത്.

നാല് ആഴ്ചയ്ക്കകം മറുപടി നല്‍കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു.

സ്വര്‍ഗ്ഗ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സ്പെഷ്യല്‍ മാര്യേജ് ആക്ടിലെ വ്യവസ്ഥകള്‍ വിവേചനപരമാണെന്ന് ഹര്‍ജിയില്‍ പറയുന്നു.

വിവിധ ജാതി മതവിഭാഗങ്ങളില്‍ പെട്ടവരുടെ വിവാഹത്തിന് ഭരണഘടനാപരമായ പരിരക്ഷ സുപ്രീം കോടതി നല്‍കിയിട്ടുള്ളതുപോലെ സ്വവര്‍ഗ്ഗ വിവാഹത്തിനും പരിരക്ഷ വേണമെന്നാണ് ആവശ്യപ്പെട്ടത്.

ഇഷ്ടമുള്ള വ്യക്തിയെ വിവിഹം കഴിക്കാനുള്ള അവകാശം മൌലികാവകാശമാണ്. അതിനാല്‍ സ്വവര്‍ഗ്ഗ വിവാഹം നിയമ വിധേയമാക്കണം.

സ്വവര്‍ഗ്ഗ വിവാഹം രജിസ്റ്റര്‍ ചെയ്യാനുള്ള അനുമതിയ്ക്കായി ഒമ്പത് ഹര്‍ജികള്‍ വിവിധ ഹൈക്കോടതികളുടെ പരിഗണനയിലുണ്ട്.

നിലവില്‍ കേരളാ, ഡല്‍ഹി ഹൈക്കോടതികളിലുള്ള ഹര്‍ജികള്‍ സുപ്രീം കോടതിയിലേക്ക് മാറ്റാമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.