വായു മലിനീകരണം മൂലം ആഫ്രിക്കയില്‍ മരിച്ചത് ദശലക്ഷത്തിലധികം പേര്
അബുജ: വായു മലിനീകരണം മൂലം ആഫ്രിക്കന്‍ ഭൂഖണ്ഡം ഏറ്റവും ഗുരുതരമായ ആരോഗ്യ പ്രത്യാഘാതങ്ങളാണ് അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നതെന്ന് റിപ്പോര്‍ട്ട്.
2019-ല്‍ 1.1 ദശലക്ഷം മരണങ്ങള് വായു മലിനീകരണം മൂലമുണ്ടായതായി ദ സ്റ്റേറ്റ് ഓഫ് എയര്‍ ക്വാളിറ്റി ആര്‍ഡ് ഹെല്‍ത്ത് ഇംപാക്ട്സ് ഇന്‍ ആഫ്രിക്കയുടെ റിപ്പോര്‍ട്ടുകള്‍ പറയുന്നു.
അതില്‍ 63 ശതമാനം മരണങ്ങളും ഗാര്‍ഹിക വായു മലിനീകരണവുമായി ബന്ധപ്പെട്ടതാണ്. 1.2 ബില്യണ്‍ ജനസംഖ്യയുള്ള ഭൂഖണ്ഡം വായു മലിനീകരണത്തിന്റെയും അനുബന്ധ ആരോഗ്യ പ്രത്യാഘാതങ്ങളുടെയും പിടിയിലമര്‍ന്നു.
ഈജിപ്റ്റില്‍ നടക്കാനിരിക്കുന്ന ഐക്യരാഷ്ട്ര സഭയുടെ ലോപ് 27 കാലാവസ്ഥാ വ്യതിയാന കോണ്‍ഫ്രന്‍സിന് തൊട്ടുമുമ്പ് പുറത്തിറക്കിയ റിപ്പോര്‍ട്ടു പ്രകാരം ഭൂഖണ്ഡത്തിലെ മരണത്തിന്റെ രണ്ടാമത്തെ പ്രധാന കാരണം വായു മലിനീകരണമാണെന്ന് കണ്ടെത്തി.
ഔട്ട്ഡോര്‍ ഫൈന്‍ കണിക പദാര്‍ത്ഥത്തിന്റെ കാര്യത്തില്‍ ലോകത്തിലെ ഏറ്റവും മലിനമായ പത്ത് രാജ്യങ്ങളില്‍ അഞ്ചെണ്ണം ആഫ്രിക്കയിലാണുള്ളത്.
2019-ല്‍ ആഫ്രിക്കയിലെ അഞ്ച് വസ്സിനു താഴെയുള്ള കുട്ടികളിലെ 14 ശതമാനം മരണവും വായു മലിനീകരണം മൂലമാണ്.
ഹൃദയ, ശ്വാസകോശ സംബന്ധമായ രോഗങ്ങളുടെ പ്രധാന കാരണവും ഇതാണെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

