പ്രവാസികളെ സര്‍ക്കാര്‍ ജോലിയില്‍നിന്നും നീക്കാന്‍ കുവൈറ്റില്‍ കരടു നിയമമായി

പ്രവാസികളെ സര്‍ക്കാര്‍ ജോലിയില്‍നിന്നും നീക്കാന്‍ കുവൈറ്റില്‍ കരടു നിയമമായി

Breaking News Middle East

പ്രവാസികളെ സര്‍ക്കാര്‍ ജോലിയില്‍നിന്നും നീക്കാന്‍ കുവൈറ്റില്‍ കരടു നിയമമായി

കുവൈറ്റ് സിറ്റി: സര്‍ക്കാര്‍ ജോലികളില്‍ നിന്ന് പ്രവാസികളെ നീക്കി കുവൈറ്റികളെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് ദേശീയ അസംബ്ളിയുടെ ലീഗല്‍ ആന്‍ഡ് ലെജിസ്ളേറ്റീവ് കമ്മിറ്റി അംഗീകാരം നല്‍കിയതായി എം.പി. അബ്ദുള്‍ കരിം അല്‍ കന്ദരി വ്യക്തമാക്കി.

സാധ്യമെങ്കില്‍ ഒരു വര്‍ഷത്തിനകം പ്രവാസികള്‍ ചെയ്യുന്ന എല്ലാ സര്‍ക്കാര്‍ ജോലികളും തദ്ദേശിയരിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് അവതരിപ്പിച്ച കരട് നിയമത്തിലാണ് നടപടി.

ബില്ലും അത് നടപ്പിലാക്കാനുള്ള വഴികളും പഠിക്കാന്‍ ലീഗല്‍ കമ്മിറ്റി കരട് നിയമം മാന്‍പവര്‍ ഡെവലപ്മെന്റ് കമ്മറ്റിക്ക് അയച്ചതായും എം.പി. പറഞ്ഞു.

നിയമം പാസ്സാക്കി ഒരു വര്‍ഷത്തിനകം എല്ലാ പ്രവാസികള്‍ക്കും പകരം കുവൈറ്റികളെ നിയമിക്കണമെന്നും എല്ലാ മന്ത്രാലയങ്ങളോടും സര്‍ക്കാര്‍ ഏജന്‍സികളോടും ബില്ലില്‍ ആവശ്യപ്പെടുന്നു.

പ്രവാസിയുടെ തൊഴില്‍ ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ സ്ഥാപനത്തിനു സ്വദേശിയെ കണ്ടെത്താന്‍ കഴിയുന്നില്ലെങ്കില്‍ കൂടുതല്‍ സമയം നല്‍കാമെന്നും ബില്ലില്‍ പറയുന്നു. നിലവില്‍ 4,00,000 ത്തിലധികം സര്‍ക്കാര്‍ ജോലികളില്‍ 80 ശതമാനവും കുവൈറ്റികളാണ്.

സര്‍ക്കാര്‍ മന്ത്രാലയങ്ങളും വകുപ്പുകളും ഒഴിവുള്ള ജോലികള്‍ക്കായി പരസ്യം ചെയ്യണം. കുവൈറ്റികള്‍ ഒഴിവുകളിലേക്ക് അപേക്ഷിച്ചില്ലെങ്കില്‍ ഒരു വര്‍ഷത്തേക്ക് പ്രവാസിയെ നിയമിക്കാം.

കുവൈറ്റികളാരും വീണ്ടും അപേക്ഷിച്ചില്ലെങ്കില്‍ അത് പുതുക്കാമെന്നും ബില്ലില്‍ പറയുന്നു. കുവൈറ്റി പൌരന്മാര്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളും ബില്ലുകളും മറ്റു എം.പിമാരും നിയമസഭയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.

നിയമം പ്രാബല്യത്തില്‍ വന്നാല്‍ മലയാളികള്‍ അടക്കമുശ്ള പ്രവാസികള്‍ക്ക് വലിയ തിരിച്ചടിയാകും സംഭവിക്കുക.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.