സ്പെയിനില്‍ സുവിശേഷ വിഹിത സഭകളുടെ എണ്ണം വര്‍ദ്ധിക്കുന്നു

സ്പെയിനില്‍ സുവിശേഷ വിഹിത സഭകളുടെ എണ്ണം വര്‍ദ്ധിക്കുന്നു

Asia Breaking News

സ്പെയിനില്‍ സുവിശേഷ വിഹിത സഭകളുടെ എണ്ണം വര്‍ദ്ധിക്കുന്നു

മാഡ്രിഡ്: യൂറോപ്യന്‍ യൂണിയന്‍ രാഷ്ട്രമായ സ്പെയിനില്‍ കത്തോലിക്കാ സഭാ വിശ്വാസികളുടെ എണ്ണത്തില്‍ വലിയ ഇടിവ് സംഭവിക്കുമ്പോള്‍ സുവിശേഷ വിഹിത സഭകളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്.

സ്പെയിനിലെ ഒബ്സര്‍വേറ്ററി ഓഫ് റിലിജിയസ് പ്ളൂറലിസം പുറത്തുവിട്ട റിപ്പോര്‍ട്ടു പ്രകാരം സ്പെയിനിലെ മാറിക്കൊണ്ടിരിക്കുന്ന മതവിശ്വാസത്തിന്റെ പുതിയ മുഖം വെളിച്ചം വീശുന്നു.

സ്പാനിഷ് നീതിന്യായ മന്ത്രാലയം, സ്പാനിഷ് ഫെഡറേഷന്‍ ഓഫ് മുനിസിപ്പാലിറ്റി ആന്‍ഡ് പ്രവിശ്യകള്‍ ‍, ബഹുസ്വരതയും സഹവര്‍ത്തിത്വ ഫൌണ്ടേഷനും ചേര്‍ന്ന് 2011-ല്‍ ആരംഭിച്ച ഒബ്സര്‍വേറ്ററി സ്പെയിനിലെ മതപരമായ വൈവിധ്യത്തെക്കുറിച്ച് വിവരണങ്ങള്‍ നല്‍കുന്നു.

മുനിസിപ്പല്‍ തലത്തിലുടനീളം ശേഖരിച്ച വിവരങ്ങളുടെ ഏറ്റവും പുതിയ റിപ്പോര്‍ട്ടില്‍ പരമ്പരാഗത കത്തോലിക്കാ മതം പ്രബല മതമായി തുടരുമ്പോഴും സുവിശേഷ വിഹിത സഭകള്‍ വന്‍ തോതില്‍ വളര്‍ന്നുകൊണ്ടിരിക്കുകയാണ്. രാജ്യത്തുടനീളം ഏകദേശം 31,000 ആരാധനാലയങ്ങളില്‍ ബഹുഭൂരിപക്ഷവും കത്തോലിക്കരും, സുവിശേഷ വിഹിത സഭകളുമായിരുന്നു.

യഥാക്രമം 22,977 ഉം, 4,259 ഉം ആരാധനാലയങ്ങള്‍ ‍. മുസ്ളീങ്ങള്‍ മൂന്നാമത് (1749). 2011 മുതല്‍ സുവിശേഷ വിഹിത സഭകളുടെ ആരാധനാലയങ്ങള്‍ ഏറ്റവും ഗണ്യമായി വര്‍ദ്ധിച്ചു.

2944 എണ്ണം മാത്രമായിരുന്നു നേരത്തെയുള്ള കണക്ക്. ലാറ്റിനമേരിക്കന്‍ നാടുകളില്‍ നിന്നുള്ള വിശ്വാസികളുടെ ഒഴുക്കാണ് സുവിശേഷ വിഹിത സഭാ വിശ്വാസികളുടെ എണ്ണം വര്‍ദ്ധിക്കാനുള്ള കാരണമായി ചൂണ്ടിക്കാട്ടുന്നത്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.