കടല്‍പ്പായലില്‍ നിന്ന് കരള്‍ വീക്കത്തിന് മരുന്ന് വികസിപ്പിച്ചെടുത്ത് സിഎംഎഫ്ആര്‍ഐ
കൊച്ചി: മദ്യപാനം മൂലമല്ലാതുണ്ടാകുന്ന കരള്‍വീക്കത്തെ ചെറുക്കാന്‍ കടല്‍പ്പായലില്‍നിന്നും പ്രകൃതി ദത്തമായ ഉല്‍പ്പന്നം വികസിപ്പിച്ചെടുത്ത് സിഎംഎഫ്ആര്‍ഐ.
കടല്‍പ്പായലുകളിലുള്ള ബയോ ആക്ടീവ് സംയുക്തങ്ങള്‍ ഉപയോഗിച്ചാണ് കടല്‍മീന്‍ ലിവ് ക്യുവര്‍ എക്സ്ട്രാക്റ്റ് എന്ന ന്യൂട്രാസ്യൂട്ടിക്കല്‍ ഉല്‍പ്പന്നം നിര്‍മ്മിച്ചിരിക്കുന്നത്.
വിവിധ ജീവിത ശൈലീ രോഗങ്ങളെ ചെറുക്കാനും രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാനുമായി സിഎംഎഫ്ആര്‍ഐ വികസിപ്പിക്കുന്ന ഒമ്പതാമത്തെ ഉല്‍പ്പന്നമാണിത്.
കരളിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും അമിതമായി അടിഞ്ഞുകൂടിയ കൊഴുപ്പുകള്‍ നിയന്ത്രണ വിധേയമാക്കാനും ഇത് സഹായകരമാണെന്ന് ഗവേഷണത്തിനു നേതൃത്വം നല്‍കിയ സിഎംഎഫ്ആര്‍ഐയിലെ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ. കാജല്‍ ചക്രബര്‍ത്തി പറഞ്ഞു. 400 മില്ലീഗ്രാം അളവിലുള്ള ക്യാപ്സൂളുകള്‍ പൂര്‍ണമായും പ്രകൃതിദത്ത ചേരുവകള്‍ ഉപയോഗിച്ചാണ് നിര്‍മ്മിച്ചിരിക്കുന്നത്. പാര്‍ശ്വ ഫലങ്ങളില്ല.
മരുന്നു നിര്‍മ്മാണ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് സാങ്കേതിക വിദ്യ കൈമാറാന്‍ നടപടി ക്രമങ്ങള്‍ നടന്നു വരികയാണ്.
നേരത്തെ പ്രമേഹം, സന്ധി വേദന, അമിതവണ്ണം, രക്ത സമ്മര്‍ദ്ദം, തൈറോയിഡ് എന്നീ രോഗങ്ങള്‍ക്കെതിരെ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനുമാണ് സിഎംഎഫ്ആര്‍ഐ ന്യൂട്രാസ്യൂട്ടിക്കല്‍ ഉല്‍പ്പന്നങ്ങള്‍ വികസിപ്പിച്ചിട്ടുള്ളത്.

