ചീവീടിനെയും വെട്ടുക്കിളികളെയും കഴിക്കൂ – യൂറോപ്യന്‍ കമ്മീഷന്
ബ്രസ്സല്‍സ്: ചീവീട് (ഹൌസ് ക്രിക്കറ്റ്), വെട്ടുക്കിളി (ലോക്കസ്റ്റ്), ഒരിനം മഞ്ഞപ്പുഴു (യെല്ലോ മീല്‍വേം) എന്നിവയെ യൂറോപ്പില്‍ അംഗീകൃത ഭക്ഷണമാക്കി യൂറോപ്യന്‍ കമ്മീഷന് .
ഇവയെ ഉണക്കിയോ തണുപ്പിച്ചോ പലഹാരമായോ ഭക്ഷണ പദാര്‍ത്ഥമായോ വിപണിയിലെത്തിക്കാമെന്ന് കമ്മീഷന് അറിയിപ്പില്‍ പറഞ്ഞു. ഈ പ്രാണികളെ ആഹാരമാക്കുന്നത് മനുഷ്യര്‍ക്ക് നല്ലതാണെന്നും പ്രോട്ടീന്‍ , ഫൈബര്‍ , വിറ്റാമിനുകള്‍ എന്നിവയാല്‍ ഈ ജീവികള്‍ സമ്പന്നമാണെന്നും കമ്മീഷന് ഔദ്യോഗികമായി ട്വിറ്റ് ചെയ്തു.
കൃഷി ഭൂമിയുടെയും വെള്ളത്തിന്റെയും ഉപഭോഗം കുറവാണെന്നതും ഭക്ഷ്യാവശിഷ്ടം കുറവാണെന്നതും ഹരിതഗൃഹവാതകങ്ങള്‍ പുറന്തള്ളപ്പെടുന്നത് കുറയുകയും ചെയ്യുമെന്ന കാരണം ഇവയെ കഴിക്കുന്നതു പ്രകൃതിക്കും ഗുണം ചെയ്യുമെന്നും യൂറോപ്യന്‍ കമ്മീഷന് പറഞ്ഞു.
എന്നാല്‍ ഇതിനെതിരെ യൂറോപ്പില്‍നിന്നുതന്നെ പലരും രംഗത്തെത്തുകയുണ്ടായി. വെട്ടുക്കിളികളെ 2021 നവംബറില്‍ത്തന്നെ യൂറോപ്യന്‍ കമ്മീഷന് ഭക്ഷ്യയോഗ്യമായി അംഗീകരിച്ചിരുന്നതാണ്.
റഷ്യ-യുക്രൈന് ഊര്‍ജ്ജ പ്രതിസന്ധിയും ഉഷ്ണതരംഗവും കാരണം യൂറോപ്പില്‍ ആവശ്യ സാധനങ്ങള്‍ക്ക് വില കുത്തനെ കൂടിയിരിക്കുകയാണ്.
വൈദ്യുതി നിരക്കും കൂടി. ഇതിനെ പ്രതിരോധിക്കാനാണ് ജീവികളെ ഭക്ഷ്യയോഗ്യമാണെന്ന് കമ്മീഷന് പ്രഖ്യാപിച്ചിരിക്കുന്നതെന്നുമാണ് റിപ്പോര്‍ട്ടുകള്‍ .

