കോവിഡ് മാനസികാരോഗ്യത്തെ ബാധിച്ചേക്കാമെന്ന് പഠനം

കോവിഡ് മാനസികാരോഗ്യത്തെ ബാധിച്ചേക്കാമെന്ന് പഠനം

Breaking News Health

കോവിഡ് മാനസികാരോഗ്യത്തെ ബാധിച്ചേക്കാമെന്ന് പഠനം
കോവിഡ് ബാധിതരില്‍ മാനസിക രോഗവുമായി ബന്ധപ്പെട്ട രോഗങ്ങള്‍ ഉണ്ടാകാന്‍ സാദ്ധ്യത കൂടുതലെന്ന് ലാന്‍സെറ്റ് പഠനം.

കോവിഡ് ബാധയ്ക്ക് രണ്ട് വര്‍ഷത്തിനുശേഷം ചിലരില്‍ ബുദ്ധിഭ്രമം, മറവി, അപസ്മാരം തുടങ്ങിയ നാഡി, മാനസിക രോഗങ്ങള്‍ വര്‍ദ്ധിച്ചു വരുന്നതായി റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്.

1.25 ദശലക്ഷത്തിലധികം രോഗികളുടെ രേഖകളെ അടിസ്ഥാനപ്പെടുത്തി ലാന്‍സെറ്റിന്റെ സൈക്യാട്രി ജേര്‍ണലിലാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

അതേസമയം തീവ്രത കുറവാണെങ്കിലും ഒമിക്രോണ്‍ ബാധിച്ചവരിലും ലോകാരോഗ്യ സംഘടന ആശങ്കയുടെ വകഭേദമായി പ്രഖ്യാപിച്ച ഡെല്‍റ്റ വകഭേദം ബാധിച്ചവരിലും സമാന ലക്ഷണങ്ങള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

കുട്ടികളിലാണ് അപസ്മാരം, മാനസിക വൈകല്യങ്ങള്‍ എന്നിവ കൂടുതലായി കണ്ടുവരുന്നതെന്ന് ഗവേഷകര്‍ കണ്ടെത്തി. നാഡി, മനോരോഗ സംബന്ധമായ 14 അവസ്ഥകളെക്കുറിച്ച് യു.എസിലെ പഠനങ്ങളുടെ വിവരങ്ങളും ലാന്‍സെറ്റ് റിപ്പോര്‍ട്ടില്‍ ഉപയോഗിച്ചിട്ടുണ്ട്.

2020 ജനുവരി 20 മുതല്‍ കോവിഡ് ബാധിച്ച 12,84,437 പേരെയാണ് പഠന വിധേയരാക്കിയത്. ഇതില്‍ 1,85,748 പേര്‍ 18 വയസിനു താഴെയുള്ളവരാണ്. 1,85,746 പേര്‍ 18-64 വയസിനിടയിലുള്ളവരും 2,42,101 പേര്‍ 64 വയസിനു മുകളിലുള്ളവരുമാണ്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.