ആരാധനാലയ നിയമം പിന്‍വലിക്കാനുള്ള നീക്കത്തില്‍നിന്നും എംപിമാര്‍ പിന്മാറി

ആരാധനാലയ നിയമം പിന്‍വലിക്കാനുള്ള നീക്കത്തില്‍നിന്നും എംപിമാര്‍ പിന്മാറി

Breaking News India

ആരാധനാലയ നിയമം പിന്‍വലിക്കാനുള്ള നീക്കത്തില്‍നിന്നും എംപിമാര്‍ പിന്മാറി
ന്യൂഡല്‍ഹി: 1991-ലെ ആരാധനാലയ നിയമം പിന്‍വലിക്കാനും ഏക സിവില്‍ കോഡിനുള്ള സ്വകാര്യ ബില്ലുകള്‍ അവതരിപ്പിക്കുന്നതില്‍നിന്ന് സിപിഎം എംപിമാരുടെ ഇടപെടലിനെ തുടര്‍ന്ന് ബി.ജെ.പി. എംപിമാര്‍ പിന്മാറി.

രാജ്യത്തെ മതസൌഹാര്‍ദ്ദം തകര്‍ക്കാന്‍ ലക്ഷ്യംവെച്ചുള്ള ഇത്തരം നിയമ നിര്‍മ്മാണങ്ങള്‍ ഭരണ ഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ക്ക് എതിരാണെന്ന് എളമരം കരിം അടക്കമുള്ള രാജ്യസഭയിലെ സിപിഎം അംഗങ്ങള്‍ പറഞ്ഞു.

രാജസ്ഥാനില്‍നിന്നുള്ള ബി.ജെ.പി. എംപി ഡോ. കിറോഡി ലാല്‍ വീണയാണ് ഇന്ത്യയില്‍ ഏക സിവില്‍ കോഡ് നടപ്പിലാക്കാനുള്ള കമ്മറ്റിക്കായി നിയമ നിര്‍മ്മാണം നടത്താന്‍ സ്വകാര്യ ബില്ല് കൊണ്ടുവന്നത്.

ആരാധനാലയങ്ങള്‍ മാറ്റം കൂടാതെ സംരക്ഷിക്കാനുള്ള 1991-ലെ നിയമം പിന്‍വലിക്കാനുള്ള സ്വകാര്യ ബില്‍ അവതരിപ്പിക്കാന്‍ ശ്രമിച്ചത് ബിജെപി എംപി ഹരിനാഥ് സിംഗ് യാദവാണ്.

ഈ സ്വകാര്യ ബില്ലുകള്‍ അവതരിപ്പിക്കാന്‍ അനുമതി നല്‍കരുതെന്ന് രാജ്യസഭാ അദ്ധ്യക്ഷന്‍ വെങ്കയ്യ നായിഡുവിനോട് ചട്ടം 67 പ്രകാരം സിപിഎം രാജ്യസഭാ കക്ഷി നേതാവ് എളമരം കരിം, ഉപനേതാവ് ബകാഷ് രഞ്ജന്‍ ഭട്ടാചാര്യ, വിപ്പ് ഡോ. വി. ശിവദാസന്‍ ‍, ജോണ്‍ ബ്രിട്ടാസ്, എം.എ. റഹിം എന്നിവര്‍ രേഖാമൂലം ആവശ്യപ്പെട്ടിരുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.